Latest News :
Home » , , , , » കോഴിക്കോട് മടവൂരില്‍ വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു; കാസര്‍കോട് സ്വദേശി പിടിയില്‍

കോഴിക്കോട് മടവൂരില്‍ വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു; കാസര്‍കോട് സ്വദേശി പിടിയില്‍

Written By Muhimmath News on Friday, 14 July 2017 | 12:35

കോഴിക്കോട്: മടവൂരില്‍ സി.എം സെന്ററിനു സമീപം വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു. വയനാട് സ്വദേശിയും മടവൂര്‍ നരിക്കുനി സി.എം.  സെന്റര്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയുമായ അബ്ദുള്‍ മജീദ് (13) ആണ് കുത്തേറ്റ് മരിച്ചത്. പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു.

മടവൂര്‍ ടൗണില്‍ നിന്നും മഖാമിലേക്ക് വരുന്ന വഴിയിലില്‍ രാവിലെയാണ് വിദ്യാര്‍ഥിക്ക് കുത്തേറ്റത്. കാസര്‍ക്കോട് സ്വദേശിയായ ഷംസുദ്ദീന് എന്നയാളാണ് കുത്തിയത്. ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

 പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. സ്‌കൂളിനു സമീപത്തുതന്നെ താമസിച്ചു വരികയായിരുന്നു ഷംസുദ്ദീന്‍. സ്‌കൂളിലെ അധ്യാപകരും നാട്ടുകാരും ചേര്‍ന്നാണ് പ്രതിയെ പിടികൂടി പൊലീസിലേല്‍പിച്ചത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved