Latest News :
Home » , , » നിതീഷ് കുമാര്‍ വിശ്വാസവോട്ട് നേടി

നിതീഷ് കുമാര്‍ വിശ്വാസവോട്ട് നേടി

Written By Muhimmath News on Friday, 28 July 2017 | 13:48

ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിശ്വാസവോട്ട് നേടി. 131 എംഎല്‍എമാരാണ് നിതീഷിന് അനുകൂലമായി വോട്ട് ചെയ്തത്. അതേസമയം, 108 എംഎല്‍എമാര്‍ നിതീഷിന് എതിരായി വോട്ട് രേഖപ്പെടുത്തി.

 ഒരു കക്ഷിക്കും ഒറ്റയ്ക്കു ഭൂരിപക്ഷമില്ലാത്ത ബിഹാര്‍ നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയാണ്. 243 അംഗ നിയമസഭയില്‍ ആര്‍ജെഡിക്ക് 80 അംഗങ്ങളാണുള്ളത്. 

ഏറ്റവും വലിയ കക്ഷിയായ ആര്‍ജെഡിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാതെയാണ് ബിജെപി മുന്‍ നേതാവ് കൂടിയായ ബിഹാറിന്റെ അധികച്ചുമതലയുള്ള ഗവര്‍ണര്‍ കേസരീനാഥ് ത്രിപാഠി നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് അവസരമൊരുക്കിയത്. 

നിതീഷ് കുമാറിന്റെ ജെഡിയുവിന് 71 അംഗങ്ങളും ബിജെപിക്ക് 53 അംഗങ്ങളുമാണ് സഭയിലുള്ളത്.ബിജെപിയില്‍ നിന്ന് 14 പേര്‍ മന്ത്രിമാരാവുമെന്നാണ് സൂചന. ഭൂരിപക്ഷം തെളിയിക്കാന്‍ രണ്ടു ദിവസത്തെ സമയമാണ് ഗവര്‍ണര്‍ അനുവദിച്ചിട്ടുള്ളത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved