Latest News :
Home » » എന്‍.എല്‍.യു സംസ്ഥാന പ്രതിനിധി സമ്മേളനം കാസര്‍കോട്

എന്‍.എല്‍.യു സംസ്ഥാന പ്രതിനിധി സമ്മേളനം കാസര്‍കോട്

Written By Muhimmath News on Friday, 28 July 2017 | 17:39

കാസര്‍കോട്: നാഷണല്‍ ലേബര്‍ യൂണിയന്‍ (എന്‍.എല്‍.യു) സംസ്ഥാന പ്രതിനിധി സമ്മേളനം ആഗസ്റ്റ് അവസാന വാരം കാസര്‍കോട് നടക്കും.

ജില്ലാ ഐ.എന്‍.എല്‍.ഓഫീസില്‍ ചേര്‍ന്ന യോഗം ഐഎന്‍എല്‍ അഖിലേന്ത്യ സെക്രട്ടറി അഹ്മദ് ദേവര്‍ കോവില്‍ ഉല്‍ഘാടനം ചെയ്തു. എന്‍.എല്‍ യു സംസ്ഥാന പ്രസിഡണ്ട്. എ.പി.മുസ്തഫ താമരശ്ശേരി എന്‍.എല്‍ യു സംസ്ഥാന പ്രതിനിധി സമ്മേളന പ്രഖ്യാപനം നടത്തി.

ജില്ലാ പ്രസിഡണ്ട് സി.എം.എ.ജലീല്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ പടുപ്പ്, ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മൊയ്തീന്‍ കുഞ്ഞി കളനാട്, ഐ.എന്‍ എല്‍ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, ഐ.എന്‍ എല്‍ ജില്ലാ വൈസ് പ്രസിഡണ്ട് മുസ്തഫ തോരവളപ്പ്,, എന്‍.വൈ. എല്‍ ജില്ലാ പ്രസിഡണ്ട് റഹീം ബണ്ടിച്ചാല്‍, എന്‍ എസ്.എല്‍.സംസ്ഥാന സെക്രട്ടറി മുഹാദ്, ബഷീര്‍ പക്യാര, മൊയ്തീന്‍ ഹാജി ചാല, കരീം പള്ളത്തില്‍, അബ്ദുല്‍ റഹ്മാന്‍ തുരുത്തി, അസീസ് ചെമ്പരിക്ക, ഉമൈര്‍ തളങ്കര, ഇബ്രാഹീം ഉദുമ, ഹനീഫ് കാംബ്ലി, കുഞ്ഞിക്കോയ തങ്ങള്‍ പൊവ്വല്‍ എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി ഹനീഫ് കടപ്പുറം സ്വാഗതവും ജില്ല ട്രഷറര്‍ അമീര്‍ കൊടി നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved