Latest News :
Home » , , » കാസര്‍കോട്ട് സമരം ചെയ്ത ആറ് നഴ്‌സുമാരെ ആശുപത്രിയില്‍ നിന്ന് പുറത്താക്കി

കാസര്‍കോട്ട് സമരം ചെയ്ത ആറ് നഴ്‌സുമാരെ ആശുപത്രിയില്‍ നിന്ന് പുറത്താക്കി

Written By Muhimmath News on Thursday, 13 July 2017 | 11:37

കാസര്‍കോട്:  വേതന വര്‍ധന ആവശ്യപ്പെട്ട് കാസര്‍കോട് സമരം ചെയ്ത ആറ് നഴ്‌സുമാരെ ആശുപത്രിയില്‍ നിന്ന് പുറത്താക്കി. കാസര്‍കോട് അരമന ഫാത്തിമ ആശുപത്രിയാണ് നഴ്‌സുമാരെ പുറത്താക്കിയത്. ഉഷ, ലത, ശ്രീജ, സുചിത്ര, ദിയ, പ്രിന്‍സി എന്നിവരെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി കാണിച്ച് ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പ് ഇറക്കുകയായിരുന്നു.

ജില്ലയില്‍ നഴ്‌സുമാര്‍ സമരം കൂടുതല്‍ ശക്തമാക്കുന്നതിനിടെയാണ് നഴ്‌സുമാരെ പുറത്താക്കിയ വാര്‍ത്ത വരുന്നത്. ഇവര്‍ താമസിക്കുന്ന ഹോസ്റ്റല്‍ അടച്ചുപൂട്ടാനും അധികൃതര്‍ തീരുമാനിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved