Latest News :
Home » , » കുബനൂരിലെ മൊയ്തീന്‍കുഞ്ഞി ഹാജി നിര്യാതനായി

കുബനൂരിലെ മൊയ്തീന്‍കുഞ്ഞി ഹാജി നിര്യാതനായി

Written By Muhimmath News on Thursday, 13 July 2017 | 10:11
























ബന്തിയോട്: എസ് എസ് എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഉമറുല്‍ ഫാറൂഖ് കുബനൂറിന്റെ പിതാവ് സഫ നഗറിലെ മൊയ്തീന്‍ കുഞ്ഞി ഹാജി (80) നിര്യാതനായി. സഫ നഗര്‍ മസ്ജിദ് കമ്മിറ്റി മുന്‍ പ്രസിഡന്റായിരുന്നു. 

ഭാര്യ: പരേതയായ ആഇശ. മറ്റു
മക്കള്‍: അബ്ദുല്‍ ഖാദര്‍, മുഹമ്മദ്, ഹസന്‍ അഹ്‌സനി, ഹുസൈനാര്‍, അബ്ദുല്‍ മജീദ്, ഇബ്‌റാഹിം ഖലീല്‍, അബ്ദുര്‍റഹ്മാന്‍, മറിയമത്ത് സാജിദ, ഫാത്വിമത്ത് ഫാഇസ. മരുമക്കള്‍: അബ്ദുര്‍റഹ്മാന്‍ സഅദി, ഇബ്‌റാഹിം, ആഇശത്ത് റശീദ, ആഇശത്ത് സലീന, ഫൗസിയ, ആഇശത്ത് സുമയ്യ, നൗഷീന, ജംഷീദ. മയ്യത്ത് കുബനൂര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

. പരേതന്റെ പേരില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്താനും മയ്യത്ത് നിസ്‌കരിക്കാനും സുന്നി നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. 

മയ്യത്ത് നിസ്‌കാരത്തിന് സയ്യിദ് ശഹീര്‍ അല്‍ബുഖാരി പൊസോട്ട് നേതൃത്വം നല്‍കി. 

എസ് വൈഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളങ്കോട്അബ്ദുല്‍ ഖാദര്‍ മദനി, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് മുനീറുല്‍ അഹ് ദല്‍, എസ് എസ് എഫ് സംസ്ഥാന നേതാക്കളായ  ടി പി ഉബൈദുല്ലാ സഖാഫി, സ്വലാഹുദ്ദീന്‍ അയ്യൂബി, സി.എന്‍. ജഅ്ഫര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, എസ് വൈ എസ് ജില്ലാ നേതാക്കളായ പാത്തൂര്‍ മുഹമ്മദ് സഖാഫി, അസീസ് സഖാഫി മച്ചംപാടി, സിദ്ദീഖ് സഖാഫി ആവളം, കെ.എം. കളത്തൂര്‍, അബ്ദുര്‍റഹ്മാന്‍ സഖാഫി ചിപ്പാര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചനമറിയിച്ചു. 


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved