Latest News :
Home » , , , » ചേളാരി വിഭാഗം എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ ഹാജി കെ. മമ്മത് ഫൈസി വഫാത്തായി

ചേളാരി വിഭാഗം എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ ഹാജി കെ. മമ്മത് ഫൈസി വഫാത്തായി

Written By Muhimmath News on Thursday, 6 July 2017 | 10:12

മലപ്പുറം: പ്രമുഖ പണ്ഡിതനും ചേളാരി വിഭാഗം എസ്.വൈ.എസ് സംസ്ഥാന ട്രഷററുമായ ഹാജി കെ.മമ്മത് ഫൈസി തിരൂര്‍ക്കാട് (68) നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഫൈസി വ്യാഴാഴ്ച പുലര്‍ച്ചെ നാലിനാണ് മരണപ്പെട്ടത്.

തിരൂര്‍ക്കാട് കുന്നത്ത് പരേതനായ മൂസ ഹാജിയുടെ മകനാണ്. സമസ്ത ചേളാരി വിഭാഗം ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാര്‍ മൂത്ത സഹോദരനാണ്. ഖബറടക്കം വൈകുന്നേരം അഞ്ചിന് തിരൂര്‍ക്കാട് ജുമാമസ്ജിദില്‍. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved