Latest News :
Home » » പള്ളിക്കര സര്‍ക്കിള്‍ ജലാലിയ്യ ദിക്ര്‍ ഹല്‍ഖയും പ്രാര്‍ത്ഥന സദസ്സും സംഘടിപ്പിച്ചു

പള്ളിക്കര സര്‍ക്കിള്‍ ജലാലിയ്യ ദിക്ര്‍ ഹല്‍ഖയും പ്രാര്‍ത്ഥന സദസ്സും സംഘടിപ്പിച്ചു

Written By Muhimmath News on Sunday, 16 July 2017 | 20:46



ബേക്കല്‍: എസ് വൈ എസ് പള്ളിക്കര സര്‍ക്കിള്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജലാലിയ്യ ദിക് ര്‍ ഹല്‍ഖയും പ്രാര്‍ത്ഥന സദസ്സും സംഘടിപ്പിച്ചു. ജലാലിയ്യ ദിക്ര്‍, സ്വലാത്ത്, ഖുര്‍ആന്‍ പാരായണം, അനുസ്മരണം, ഉല്‍ബോധനം, കൂട്ട് പ്രാര്‍ത്ഥന തുടങ്ങിയ പരിപാടികള്‍ക്ക് ശേഷം തബറുക്ക് വിതരണത്തോടെ സമാപിച്ചു.

ജലാലിയ്യ ദിക്ര്‍ ഹല്‍ഖയ്ക്ക് സൈനുല്‍ ആബിദ് സഖാഫി, അബൂബക്കര്‍ മദനി മൗവ്വല്‍, ശാദുലി മുസ്ലിയാര്‍ നേതൃത്വം നല്‍കി. കൂട്ട് പ്രാര്‍ത്ഥനയ്ക്ക് സി.കെ.അബ്ദുല്‍ ഹമീദ് സഖാഫി കല്ലൂരാവി നേതൃത്വം നല്‍കി. ബി.എം.എ.മജീദ് മൗവ്വല്‍, കെ..പി.മുഹമ്മദ് പൂച്ചക്കാട്, ബി. കുഞ്ഞഹമ്മദ് ഹാജി പൂച്ചക്കാട്, നസീര്‍ തെക്കേക്കര, ബി.കെ മുഹമ്മദ് ഹാജി പൂച്ചക്കാട്, സഈദ് സഖാഫി മുക്കൂട്, മദര്‍ ഇന്ത്യ കുഞ്ഞഹമ്മദ് ഹാജി, ബി.എ.കുഞ്ഞബ്ദുല്ല ഹാജി പൂച്ചക്കാട്, അബ്ദുല്ല ഹാജി മൗവ്വല്‍, പി, എസ്.മുഹമ്മദ് കുഞ്ഞി ഹാജി പൂച്ചക്കാട്, ശരീഫ് സഅദി മുക്കൂട്, ബി.കെ.അബ്ദുല്‍ റഹ്മാന്‍ പൂച്ചക്കാട്, അബ്ദുല്‍ ഹമീദ് പൂച്ചക്കാട്, അബ്ദുല്‍ റഹ്മാന്‍ മില്‍, എന്‍.എ കുഞ്ഞബ്ദുല്ല പൂച്ചക്കാട്, ഇംതിഹാസ് പൂച്ചക്കാട്, മജീദ് പൂച്ചക്കാട്, ഹുസൈന്‍ പൂച്ചക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved