കാന്തപുരം ജുലൈ 22 ന് പള്ളിക്കര തൊട്ടിയില്‍; സുന്നീ സെന്റര്‍ ഉദ്ഘാടനം ചെയ്യും
ബേക്കല്‍: പള്ളിക്കര തൊട്ടിയില്‍ പുതുതായി പണി കഴിപ്പിച്ച സുന്നി സെന്ററിന്റെ ഉല്‍ഘാടനം 2017 ജൂലൈ 22ന് ശനിയാഴ്ച രാവിലെ 11 മണിക്ക് അഖിലേന്ത്യ ജംഇയ്യത്തല്‍ ഉലമ ജനറല്‍ സെക്രട്ടറിയും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡണ്ടുമായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് നിര്‍വ്വഹിക്കും.
സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ മലേഷ്യ, സയ്യിദ് അബ്ദുല്‍ റഹ്മാന് ഇമ്പിച്ചിക്കോയ അല്‍ ബുഖാരി (ബായാര്‍ തങ്ങള്‍ ), ഡോ: അബ്ദുല്‍ ഹക്കിം അസ്ഹരി തുടങ്ങിയ സംസ്ഥാന, ജില്ല, സോണ്‍ നേതാക്കള്‍ സംബന്ധിക്കും.
Post a Comment