Latest News :
Home » , » പള്ളിക്കര കടപ്പുറത്ത് കടലില്‍ തോണി മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

പള്ളിക്കര കടപ്പുറത്ത് കടലില്‍ തോണി മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Written By Muhimmath News on Thursday, 13 July 2017 | 12:00

ബേക്കല്‍:  പള്ളിക്കര കടപ്പുറത്ത് തോണി മറിഞ്ഞ് കടലില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. തൃക്കണ്ണാട് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കടവത്ത് കൊട്ടന്റെ(54) മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ ചേറ്റുകുണ്ട് കടപ്പുറത്ത് കണ്ടെത്തിയത്.

ബുധനാഴ്ച രാവിലെ നാല് മത്സ്യതൊഴിലാളികള്‍ക്കൊപ്പം പള്ളിക്കര കടപ്പുറത്തേക്ക് മത്സ്യബന്ധനത്തിന് പോയതായിരുന്നു കൊട്ടന്‍. കടലില്‍ ഇറങ്ങിയ ഉടന്‍ തന്നെ ശക്തമായ തിരമാലകളില്‍ പെട്ട് തോണി മറിയുകയായിരുന്നു. കൊട്ടനോടൊപ്പം കടലില്‍ വീണ മറ്റു നാലുപേര്‍ നീന്തി രക്ഷപ്പെട്ടുവെങ്കിലും കൊട്ടനെ കാണാതാവുകയായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved