Latest News :
Home » » തീവണ്ടിയില്‍ കടത്തുകയായിരുന്ന 75 കിലോ നിരോധിത പാന്‍മസാല പിടികൂടി: യുപി സ്വദേശികള്‍ അറസ്റ്റില്‍

തീവണ്ടിയില്‍ കടത്തുകയായിരുന്ന 75 കിലോ നിരോധിത പാന്‍മസാല പിടികൂടി: യുപി സ്വദേശികള്‍ അറസ്റ്റില്‍

Written By Muhimmath News on Friday, 28 July 2017 | 10:47

കാസര്‍കോട്: മംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് തീവണ്ടിയില്‍ കടത്തുകയായിരുന്ന75 കിലോഗ്രാം നിരോധിത പാന്‍മസാല ശേഖരം പിടികൂടി. പാന്‍മസാല കടത്തിയ ഉത്തര്‍പ്രദേശ് സ്വദേശികളായ രണ്ടുപേരെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. പിടകൂടിയ പാന്‍ മസാലയ്ക്ക് 75,000 രൂപ വിലവരും.

ബുധനാഴ്ച വൈകീട്ട് തിരുവനന്തപുരത്തേക്ക് പോകുന്ന മാവേലി എക്‌സ്പ്രസില്‍നിന്ന് സംശയാസ്പദമായി കണ്ടെത്തിയ അഞ്ച് ബാഗുകളില്‍നിന്നാണ് പാന്‍മസാല കണ്ടെടുത്തത്.   എ.എസ്.ഐ. വി.കെ.ബിനോയ് കുര്യന്‍, എ.എസ്.ഐ. രാജന്‍ എടയത്ത്, കോണ്‍സ്റ്റബിള്‍ പി.സുരേശന്‍, വി.ടി.രാജന്‍, ഹെഡ് കോണ്‍സ്റ്റബിള്‍ കെ.തമ്പി എന്നിവരുടെ നേതൃത്വത്തിലാണ് പാന്‍മസാല പിടികൂടിയത്. പുനരന്വേഷണത്തിനായി പ്രതികളെ എക്‌സൈസ് വകുപ്പിന് കൈമാറി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved