Latest News :
Home » , » പീഡനക്കേസില്‍ അഭയകേന്ദ്രത്തിന്റെ ഡയറക്ടര്‍ അറസ്റ്റില്‍

പീഡനക്കേസില്‍ അഭയകേന്ദ്രത്തിന്റെ ഡയറക്ടര്‍ അറസ്റ്റില്‍

Written By Muhimmath News on Thursday, 27 July 2017 | 12:21

കോട്ടയം: പന്ത്രണ്ടുകാരിയായ അന്തേവാസിയെ പീഡിപ്പിച്ചെന്ന കേസില്‍ കോട്ടയം പാമ്പാടിയിലെ ആശ്വാസഭവന്‍ ഡയറക്ടറെ പോലീസ് അറസ്റ്റു ചെയ്തു. ജോസഫ് മാത്യു(60) ആണ് അറസ്റ്റിലായത്. 

തമിഴ്‌നാട്ടില്‍ നിന്ന് മടങ്ങുന്നതിനിടെ ഇടുക്കി കുട്ടിക്കാനത്തു വെച്ച് ഇയാളുടെ കാറിനെ പിന്തുടര്‍ന്നാണ് പോലീസ് അറസ്റ്റു ചെയ്തത്. 2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടി നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. 

ജയിലില്‍ കഴിയുന്ന രക്ഷിതാക്കളുടെ കുട്ടികളെ സംരക്ഷിക്കാനുള്ള സ്ഥാപനമാണ് ആശ്വാസഭവന്‍. ഇവിടെയുള്ള 12 കുട്ടികളെയും മറ്റൊരിടത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ജോസഫ് മാത്യുവിനെതിരെ പോക്‌സോ നിയമവും ചുമത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved