'ഖലം' സാസ്കാരിക സംഗമം സംഘടിപ്പിച്ചു
ദോഹ: കലാലയം സാംസ്കാരിക വേദി ഖത്തര്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച 'ഖലം' സംഗമം ശ്രദ്ധേയമായി. പ്രവാസത്തിന്റെ തിരക്കുകള്‍ക്കിടയിലും മനുഷ്യ വിഭവശേഷിയെ സമൂഹത്തിന്റെ സാംസ്കാരിക മുന്നേറ്റത്തിനു ഉപയോഗിക്കേണ്ട രീതികളും പദ്ധതികളും സംഗമത്തില്‍ വിളംബരം ചെയ്തു. സംസ്കൃതി കാര്യദര്‍ശി ഇ എം സുധീര്‍ കലാലയം സാംസ്കാരികവേദി പ്രഖ്യാപനം നിര്‍വഹിച്ചു.
വ്യത്യസ്ഥ ദര്‍ശനങ്ങളും ആശയങ്ങളും സംസ്കാരങ്ങളും മനുഷ്യന്റെ നന്മകളാണ് ലക്ഷ്യമാക്കുന്നതെന്നു അദ്ദേഹം പ്രസ്താവിച്ചു. അറിവാണ് സംസ്കാരിക മുന്നേറ്റത്തിന്റെ പ്രധാനഘടകം. ജ്ഞാനമുള്ളവര്ക്കെ സംസ്കാര സമ്പന്നമായ സമൂഹമാകാന്‍ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യത്യസ്ഥ സൃഷ്ടി അവതരണങ്ങള്‍ക്കും കലാപരിപാടികള്‍ക്കും 'ഖലം' വേദി സാക്ഷിയായി. ഐ.സി.എഫ് ഖത്തര്‍ നാഷനല്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി ബഷീര്‍ പുത്തൂപാടം ഉദ്ഘാടനം ചെയ്തു. ആര്.എസ്.സി മിഡില്‍ ഈസ്റ്റ് പ്രവര്‍ത്തക സമിതി അംഗങ്ങളായ അലി അക്ബര്‍ വിഷയാവതരണവും ഉമര്കുന്മുതോട് പദ്ധതി വിളംബരവും നടത്തി. ആര്.ജെ .സൂരജ് അഭിവാദ്യം അര്‍പ്പിച്ചു. കലാലയം സാംസ്കാരിക വേദി കണ്‍വീനര്‍ സജ്ജാദ് മീഞ്ചന്ത സ്വാഗതവും സാജിദ് മാട്ടൂല്‍ നന്ദിയും പറഞ്ഞു.
Post a Comment