Latest News :
Home » , , , » ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം: രാഷ്ട്രീയവൈരാഗ്യം കാരണമെന്ന് എഫ്.ഐ.ആര്‍

ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം: രാഷ്ട്രീയവൈരാഗ്യം കാരണമെന്ന് എഫ്.ഐ.ആര്‍

Written By Muhimmath News on Monday, 31 July 2017 | 12:54

തിരുവനന്തപുരം: ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് എഫ്.ഐ.ആര്‍. ഡി.വൈ.എഫ്.ഐ ബി.ജെ.പി സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകം. പനച്ചകുന്ന് കോളനിയിലെ ഏറ്റുമുട്ടലാണ് കൊലപാതകത്തിന് കാരണമെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

കേസില്‍ ആകെ 11 പ്രതികളാണ് ഉള്ളത്. ഇവരില്‍ ആറു പേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയത്.ഗിരീഷ്, മണിക്കുട്ടന്‍, പ്രമോദ്, വിജിത്ത്, മഹേഷ്, എബി, വിപിന്‍, മോനി എന്നിവരടങ്ങിയ സംഘത്തെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.  പിടിയിലായ മണിക്കുട്ടന്‍ കാപ്പാ നിയമപ്രകാരം ജയിലിലായിരുന്നു. 

ശനിയാഴ്ച രാത്രി ഒന്‍പതോടെയായിരുന്നു ആര്‍.എസ്.എസ് ശാഖ കാര്യവാഹക് ആയിരുന്ന രാജേഷ് കൊല്ലപ്പെടുന്നത്. ബൈക്കിലും ഓട്ടോയിലുമായെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved