Latest News :
Home » , » പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; പ്രതിക്കു മൂന്നു വര്‍ഷം കഠിനതടവും പിഴയും

പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; പ്രതിക്കു മൂന്നു വര്‍ഷം കഠിനതടവും പിഴയും

Written By Muhimmath News on Friday, 7 July 2017 | 19:48

കാസര്‍കോട്: അനുജത്തിക്കൊപ്പം നടന്നു പോവുകയായിരുന്ന പതിനാലുകാരിയെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസിലെ പ്രതിയെ മൂന്നുവര്‍ഷത്തെ കഠിന തടവിനും 1500 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസം കൂടി തടവ് അനുഭവിക്കണം.
അഡൂര്‍ തമ്പിനടുക്കയിലെ എ ശശീന്ദ്ര(26) നെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷിച്ചത്. 2013 മാര്‍ച്ച് 11 നാണ് കേസിനാസ്പദമായ സംഭവം. അനുജത്തിയോടൊപ്പം നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ വഴിയരുകില്‍ നില്‍ക്കുകയായിരുന്ന പ്രതി സ്വന്തം വീട്ടിലേയ്ക്കു കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. പെണ്‍കുട്ടി ബഹളം വെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആദൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രൊസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സുധീര്‍ മേലത്ത് ഹാജരായി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved