Latest News :
Home » » നിര്‍മ്മാണത്തിലിരിക്കുന്ന വീട് കുത്തിതുറന്ന് കവര്‍ച്ച: യുവതിക്കെതിരെ കുറ്റപത്രം

നിര്‍മ്മാണത്തിലിരിക്കുന്ന വീട് കുത്തിതുറന്ന് കവര്‍ച്ച: യുവതിക്കെതിരെ കുറ്റപത്രം

Written By Muhimmath News on Saturday, 15 July 2017 | 17:43

കാഞ്ഞങ്ങാട്: നിര്‍മ്മാണം നടന്നുവരുന്ന വീടിന്റെ മുറിയില്‍ സൂക്ഷിച്ച പിത്തളയുടെ പ്ലംബിംഗ് സാമഗ്രികള്‍ കവര്‍ ച്ച ചെയ്യാന്‍ ശ്രമിച്ച കേസില്‍ തമിഴ്‌നാട് സ്വദേശിനിയായ യുവതിക്കെതിരെ കുറ്റപത്രം.

തമിഴ്‌നാട് സേലം കള്ളകുറിച്ചിയിലെ രാമന്റെ ഭാര്യ പാച്ചിയമ്മ എന്ന പാച്ചിമക്കെതിരെയാണ് ചീമേനി പോലീസ് ഹൊസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

കഴിഞ്ഞ ജൂണ്‍ 19 ന് കൊടക്കാട് പൊള്ളപൊയിലിലെ ശശിയുടെ ഭാര്യ മീര(33) പൊള്ളപൊയിലില്‍ പുതുതായി നിര്‍മ്മിക്കുന്ന വീടിന്റെ ബാത്ത് റൂമില്‍ സൂക്ഷിച്ചിരുന്ന പിച്ചളയുടെ പ്ലംബിംഗ് സാധനങ്ങള്‍ വീടിന്റെ കതക് കുത്തിത്തുറന്ന് അകത്തുകയറി കവര്‍ച്ച ചെയ്ത് കൊണ്ടുപോകാന്‍ ശ്രമിക്കവെയാണ് പാച്ചിമ പിടിയിലായത്. പാച്ചിമ ഇപ്പോഴും റിമാന്റിലാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved