Home »
Kasaragod
,
News
» നീര്‍ച്ചാലില്‍ മലഞ്ചരക്ക് കടയുടെ ഷട്ടര്‍ അടര്‍ത്തി കവര്‍ച്ച: 2.65 ക്വിന്റല്‍ അടക്കയും 42000 രൂപയും കവര്‍ന്നു
നീര്‍ച്ചാലില്‍ മലഞ്ചരക്ക് കടയുടെ ഷട്ടര്‍ അടര്‍ത്തി കവര്‍ച്ച: 2.65 ക്വിന്റല്‍ അടക്കയും 42000 രൂപയും കവര്‍ന്നു
ബദിയടുക്ക: നീര്‍ച്ചാലില്‍ മലഞ്ചരക്ക് കടയുടെ ഷട്ടര്‍ അടര്‍ത്തി നീക്കി 265 കിലോ അടക്കയും 42,000 രൂപയും കവര്‍ന്നു. മല്ലടുക്കയിലെ രവികുമാര്‍ റൈയുടെ ഉടമസ്ഥതയിലുള്ള മലഞ്ചരക്ക് കടയിലാണ് കവര്‍ച്ച നടന്നത്. ഷട്ടര്‍ കയര്‍ ഉപയോഗിച്ച് വാഹനവുമായി ബന്ധിപ്പിച്ച് വലിച്ച് നീക്കിയതാണെന്ന് സംശയിക്കുന്നു. ഷട്ടറിന്റെ ഒരു ഭാഗം അടര്‍ത്തിയ നിലയിലാണ്. അകത്ത് 5 ചാക്കുകളിലായി സൂക്ഷിച്ച അടക്കയും മേശവലിപ്പിലുണ്ടായിരുന്ന പണവുമാണ് കവര്‍ന്നത്. ഇന്ന് പുലര്‍ച്ചെ ഒന്നരക്കും ആറ് മണിക്കുമിടയിലാണ് കവര്‍ച്ച നടന്നത്. ഒന്നര മണി വരെ നീര്ച്ചാല് ഭാഗത്ത് പൊലീസ് പരിശോധന ഉണ്ടായിരുന്നു. പൊലീസുകാര്‍ പോയതിന് ശേഷമായിരിക്കാം മോഷ്ടാക്കളെത്തിയതെന്നാണ് സംശയിക്കുന്നത്. രവികുമാര്‍ റൈ ബദിയടുക്ക പൊലീസില്‍ പരാതി നല്കി.
Post a Comment