Latest News :
Home » , » കലയും സാഹിത്യവും സമാധാനത്തിനുള്ളതാണ് : പി ജെ ജെ ആന്റണി

കലയും സാഹിത്യവും സമാധാനത്തിനുള്ളതാണ് : പി ജെ ജെ ആന്റണി

Written By Muhimmath News on Friday, 14 July 2017 | 10:12
























ജുബൈല്‍: കലക്കും സാഹിത്യത്തിനും മനുഷ്യന് സമാധാനവും സ്വസ്ഥതയും നല്‍കുന്നതില്‍ വലിയ പങ്കുണ്ടെന്നും സംസ്‌കാരങ്ങളുടെ കൈമാറ്റത്തിന് ജീവിതത്തില്‍ ഒട്ടിനില്‍ക്കുന്ന മാതൃഭാഷ ഉപയോഗിക്കണമെന്നും പ്രമുഖ സാഹിത്യകാരന്‍ പി ജെ ജെ ആന്റണി അഭിപ്രായപ്പെട്ടു. 

കലുഷമായ വര്‍ത്തമാന സാഹചര്യത്തിലും ഭാവി ഇന്ത്യയെപ്പറ്റി നല്ല പ്രതീക്ഷയാണുളളത്. എഴുത്തിനോടും കലയോടും സവര്‍ണ മേധാവിത്വ ഭരണകൂടം അസഹിഷ്ണുതാ മനോഭാവമാണ് പുലര്‍ത്തുന്നതെങ്കിലും, അതിനെതിരെ ശബ്ദമുയരുന്നത് ഇന്ത്യയിലെ പ്രമുഖ കലാലയങ്ങളില്‍ നിന്നാണ്. വളര്‍ന്നു വരുന്ന തലമുറയുടെ ശബ്ദം നിലക്കാത്ത കാലത്തോളം ഭാവിയെപ്പറ്റി ആശങ്കവേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ആര്‍ എസ് സി ജുബൈല്‍ സെന്‍ട്രല്‍ സംഘടിപ്പിച്ച 'ഖലം' സംഗമത്തില്‍ കലാലയം സാംസ് കാരിക വേദി പ്രഖ്യാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 



ജുബൈല്‍ ബദര്‍ അല്‍ ഖലീജ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം ഐ.സി.എഫ് ജുബൈല്‍ വെല്‍ഫെയര്‍ സെക്രട്ടറി നിജാം വൈക്കം ഉദ്ഘാടനം ചെയ്തു. ആര്‍.എസ്.സി സൗദി ഈസ്റ്റ് നാഷനല്‍ പ്രവര്‍ത്തക സമിതി അംഗം ഉബൈദ് സഖാഫി കോട്ടക്കല്‍ സാംസ്‌കാരിക പ്രഭാഷണം നടത്തി. സ്വാദിഖ് സഖാഫി ജഫനി പദ്ധതി അവതരണം നടത്തി. ആര്‍.എസ്.സി ഹോം പേജ് സമര്‍പ്പണം ഡോ.ബിജു ഭാസ്‌കര്‍ പന്തളം നിര്‍വഹിച്ചു. 

നൂറുദ്ധീന്‍ മഹഌി കൊല്ലം, അബ്ദുല്‍സ്സലാം മരഞ്ചാട്ടി, ശിഹാബ് ഹസ്സന്‍, ശരീഫ് മണ്ണൂര്‍, ബാപ്പു തേഞ്ഞിപ്പലം എന്നിവര്‍ അഭിവാദ്യങ്ങളര്‍പ്പിച്ചു. 

പരിപാടിയില്‍ രിസാലക്കാലം 2017 ല്‍ മികച്ച പ്രവര്‍ത്തനം നടത്തിയ സെക്ടറുകള്‍ക്കുളള അവാര്‍ഡ് വിതരണം നടത്തി. ശബീര്‍ കരുനാഗപ്പളളി ആമുഖവും ജംഹറലി നരിക്കുനി നന്ദിയും പറഞ്ഞു. സൗദി ഉള്‍പ്പെടെ ഗള്‍ഫിലെ 50 കേന്ദ്രങ്ങളില്‍ ഖലം എന്ന പേരില്‍ കലാലയം സാംസ്‌കാരിക വേദി പ്രഖ്യാപനം നടന്നു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved