Latest News :
Home » , » 'ഖലം' സംഗമവും കലാലയം സാംസ്‌കാരിക വേദി പ്രഖ്യാപനവും

'ഖലം' സംഗമവും കലാലയം സാംസ്‌കാരിക വേദി പ്രഖ്യാപനവും

Written By Muhimmath News on Thursday, 6 July 2017 | 10:31
























മനാമ: രിസാല സ്റ്റഡി സര്‍ക്കിള്‍ സാംസ്‌കാരിക വിഭാമായ കലാലയം സാംസ്‌കാരിക വേദി മിഡില്‍ ഈസ്റ്റ് പ്രഖ്യാപനം വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് മനാമ പാക്കിസ്ഥാന്‍ ക്ലബില്‍ നടക്കും. ഗള്‍ഫിലെ അമ്പത് കേന്ദ്രങ്ങളില്‍ ഖലം എന്ന പേരിലാണ് പ്രഖ്യാപന സംഗമങ്ങള്‍ സംഘടിപ്പിക്കുന്നത്. 

ബഹ്‌റൈനില്‍ മൂന്ന് സെന്ററുകളിലായി റിഫ, മാനമ, മുഹറഖ്, (റിഫ  ഹാമദ് ടൗണ്‍ മദ്രസ, 1.30 ജാ, മനാമ  സല്‍മാബാദ് റൂബി റെസ്‌റ്റോറന്റ് ഉച്ചക്ക് 3.00  മുഹറഖ്  പാക്കിസ്ഥാന്‍ ക്ലബ് വൈകിട്ട് 7.00 ) എന്നിവിടങ്ങളില്‍ വെച്ച് 'ഖലം' ലോഞ്ചിംഗ് പരിപാടികള്‍ സംഘടിപ്പിക്കും. 

റിഫ, മാനമ, മുഹറഖ്,  തുടങ്ങിയ കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രഖ്യാപന പരിപാടികള്‍ എം സി അബ്ദുല്‍ കരീം സാഹിബ്, അഷറഫ് ഇഞ്ചിക്കല്‍, അബ്ദുറഹീം പേരാമ്പ്ര, ഉദ്ഘാടനം ചെയ്യും. എഴുത്തുകാരും സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായ അനില്‍ വെങ്കോട്, ജയചന്ദ്രന്‍, കെ സി ഫിലിപ്പ്, ജോര്‍ജ്ജ് വര്‍ഗീസ്, രാജു ഇരിങ്ങല്‍, ഫിറോസ് തിരുവത്ര, ലുഖ്മാന്‍ വിളത്തൂര്‍, ഇഖ്ബാല്‍ വെളിയങ്കോട് എന്നിവര്‍ വ്യത്യസ്ത കേന്ദ്രങ്ങളില്‍ കലാലയം സാംസ്‌കാരികാരിക വേദിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തും. 

ജീവനു നേരെ വെല്ലുവിളിയുയര്‍ത്തുന്ന ഫാസിസവും ചൂഷണവുമടക്കം സാധാരണക്കാരില്‍ ഗ്രസിച്ച പൊതുബോധത്തിനെതിരെ ഖലം പേന ആയുധമാക്കി സാംവാദാത്മക സാംസ്‌കാരിക മുഖം തുറക്കുകയും പ്രവാസി യുവജനങ്ങളില്‍ വായനയും അറിവന്വേഷണ വിചാരശീലങ്ങളും വളര്‍ത്തിയെടുക്കുകയുമാണ് കലാലയം ലക്ഷ്യം വെക്കുന്നത്. 

വനിതകള്‍, കുട്ടികള്‍, യുവാക്കള്‍ തുടങ്ങി വിവിധ തുറകളിലുള്ളവര്‍ക്കായി പ്രായോഗിക തുടര്‍ പരിശീലനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പദ്ധതി വിളംബരവും ഖലമില്‍ നടക്കും. സാഹിത്യ സാംസ്‌കാരിക പൊതു രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും. 
സൗദിക്ക് പുറമെ ഒമാന്‍, യു എ ഇ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നിവടങ്ങളിലും കലാലയം സാംസ്‌കാരിക വേദി പ്രഖ്യാപനം നടക്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved