Latest News :
Home » » കലാലയം സാസ്‌കാരിക വേദി പ്രഖ്യാപിച്ചു

കലാലയം സാസ്‌കാരിക വേദി പ്രഖ്യാപിച്ചു

Written By Muhimmath News on Sunday, 9 July 2017 | 14:41

റിഫ: ആര്‍ എസ്‌സി, റിഫ സെന്റ്രലിന് കീഴില്‍ ഖലം സംഗമവും, കലാലയം സാംസ്‌കാരിക വേദിയുടെ പ്രഖ്യാപനവും നടന്നു. ഹാമദ് ടൗണ്‍ കാനൂ ഹാളില്‍ സംഘടിപ്പിച്ച സംഗമത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. കലാ സാഹിത്യ സാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പരിപാടിയില്‍ സംബദ്ധിച്ചു. സെന്റ്രല്‍ ചെയര്‍മാന്‍ ഷിഹാബുദ്ധീന്‍ സിദ്ദീഖി പ്രാര്‍ഥന നടത്തി. ഹുദൈഫ് ഹൈദര്‍ ഖിറാഅത്ത് നടത്തി. ഇഖ്ബാല്‍ വെളിയങ്കോട് ഉല്‍ഘാടനം നിര്‍വഹിച്ചു. നാഷനല്‍ സ്റ്റുഡന്റ് കണ്‍ വീനര്‍ അഷ്ഫാഖ് മണിയൂര്‍ പദ്ധതി അവതരണവും, മിഡില്‍ ഈസ്റ്റ് എക്‌സികുട്ടീവ് അംഗം അന്‍വര്‍ സലീം സഅദി മുഖ്യ പ്രഭാഷണവും നടത്തി.

കലാലയം സാംസ്‌കാരികവേദി പ്രഖ്യാപനം, പ്രശസ്തകോളമിസ്റ്റായ ലുഖ്മാന്‍ വിളത്തൂരും ആര്‍ എസ് സി ഹോം പേജ് സമര്‍പ്പണം, മിഡില്‍ ഈസ്റ്റ് കലാലയം സമിതി അംഗം ഷബീര്‍ മാറെഞ്ചേരിയും നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന കലാപരിപാടികളില്‍ ഹുദൈഫ്, ഫായിസ് എന്നിവര്‍ പങ്കെടുത്തു. ഐസിഎഫ് റിഫ സെന്റ്രല്‍ സെക്രട്ടറി ഇര്‍ഷാദ് ആലപ്പുഴ, മൂസാ കരിമ്പില്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ആര്‍ എസ്‌സി നാഷനല്‍ കണ്‍ വീനര്‍ മാരായ, നവാസ് പാവണ്ടൂര്‍, മുസ്തഫ പേരാമ്പ്ര, അബ്ദുല്ല രണ്ടത്താണി, ഫൈസല്‍ അലനല്ലൂര്‍, അബ്ദുല്‍ സലാം കോട്ടക്കല്‍ എന്നിവര്‍ സംബദ്ധിച്ചു. കലാലയം കണ്‍ വീനര്‍ മുഹമ്മദ് സലാം ആമുഖവും, നാസില്‍ കൊടുങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved