Latest News :
Home » , , , » സൗദിയില്‍ തീപിടിത്തം; മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 11 മരണം

സൗദിയില്‍ തീപിടിത്തം; മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 11 മരണം

Written By Muhimmath News on Thursday, 13 July 2017 | 10:54

  
നജ്‌റാന്‍: സൗദിയിലെ നജ്‌റാനില്‍ തൊഴിലാളി താമസ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് മലയാളികളുള്‍പ്പെടെ 10 ഇന്ത്യക്കാരും ഒരു ബംഗ്ലാദേശിയും മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. പുകയില്‍ ശ്വാസം മുട്ടിയാണ് എല്ലാവരും മരിച്ചതെന്ന് നജ്‌റാന്‍ സിവില്‍ ഡിഫന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കി. 

മലപ്പുറം വള്ളിക്കുന്ന് സ്വദേശി ശ്രീജിത്ത് (25), കടക്കാവൂര്‍ കമ്പാലന്‍ സത്യന്‍, വര്‍ക്കല സ്വദേശഇ ബിജുരാഘവന്‍ ശങ്കരന്‍ എന്നിവരാണ് മരിച്ച മലയാളികള്‍. മലപ്പുറം വള്ളിക്കുന്ന് നെറുൈങ്കതക്കോട്ട ക്ഷേത്രത്തിന് സമീപം കിഴക്കേമല കോട്ടാശ്ശേരി ശ്രീനിവാസന്റെയും പത്മിനി അമ്മയുടെയും മകനാണ് ശ്രീജിത്ത്. വിവാഹനിശ്ചയം കഴിഞ്ഞ് മൂന്നാഴ്ച മുമ്പാണ് ശ്രീജിത്ത് സൗദിയിലേക്ക് മടങ്ങിയത്. 

സംഭവത്തില്‍ അന്വേഷണം നടത്താന്‍ പ്രവിശ്യാ ഗവര്‍ണര്‍ ജല്‍വി ബില്‍ അബ്ദുല്‍അസീസ് ബിന്‍ മുസാഇദ് രാജകുമാരന്‍ ഉത്തരവിട്ടു. 

കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട പട്രോള്‍ പൊലീസാണ് സിവില്‍ ഡിഫന്‍സില്‍ വിവരമറിയിച്ചത്. പഴയ വീട്ടില്‍ ഇന്ത്യക്കാരും ബംഗ്ലാദേശികളുമാണ് താമസിച്ചിരുന്നത്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. 















Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved