Latest News :
Home » , » പ്രവാസികളുടെ മൃതദേഹം കൊണ്ട് പോകുന്നതിനുള്ള നിബന്ധന പിന്‍വലിക്കണം -സൗദി ഐ എം സി സി

പ്രവാസികളുടെ മൃതദേഹം കൊണ്ട് പോകുന്നതിനുള്ള നിബന്ധന പിന്‍വലിക്കണം -സൗദി ഐ എം സി സി

Written By Muhimmath News on Monday, 10 July 2017 | 10:16

























ദമ്മാം: ഗള്‍ഫില്‍ മരണപ്പെട്ട ആളുകളുടെ മൃതദേഹം കൊണ്ടുപോകുന്നതിനായി 48 മണിക്കൂര്‍ മുമ്പ് അറിയിക്കണമെന്ന പുതിയ നിബന്ധന എത്രയും പെട്ടന്ന് പിന്‍വലിക്കണമെന്നും മരണപ്പെട്ടാളുടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകരെയും അവരുടെ കുടുംബങ്ങളെയും ബുദ്ധിമുട്ടിക്കാന്‍ മാത്രമേ ഇത്തരം നിബന്ധനകളിലൂടെ സാധിക്കുകയുള്ളൂവെന്നും അതിനാല്‍ ബന്ധപ്പെട്ട സര്‍ക്കാരുകള്‍ എത്രയും പെട്ടന്ന് ഇത് പിന്‍വലിച്ചു പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് സൗദി ഐ എം സി സി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ്  കെ പി അബൂബക്കര്‍ തിരൂരങ്ങാടിയും ജനറല്‍ സെക്രട്ടറി ഹനീഫ് അറബിയും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ഇതുമായി ബന്ധപെട്ടു പ്രവാസിസംഘടനകളുമായി  സഹകരിച്ചു ശക്തമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved