Latest News :
Home » , , , , , » മതസ്പര്‍ധ: സെന്‍കുമാറിനെതിരേ കേസെടുത്തു ജാമ്യമില്ലാ വകുപ്പ്, അഭിമുഖം പ്രസിദ്ധീകരിച്ച വാരികക്കെതിരേയും കേസ്

മതസ്പര്‍ധ: സെന്‍കുമാറിനെതിരേ കേസെടുത്തു ജാമ്യമില്ലാ വകുപ്പ്, അഭിമുഖം പ്രസിദ്ധീകരിച്ച വാരികക്കെതിരേയും കേസ്

Written By Muhimmath News on Saturday, 15 July 2017 | 10:41

തിരുവനന്തപുരം: മതസ്പര്‍ധ വളര്‍ത്തുംവിധം പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ മുന്‍ പൊലിസ് മേധാവി ടി.പി സെന്‍കുമാറിനെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തു. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്. വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച സമകാലിക മലയാളം വാരികക്കെതിരേയും കേസെടുത്തു. ഐ.പി.സി 153 എ പ്രകാരമാണ് ക്രൈംബ്രാഞ്ചിന്റെ സൈബര്‍ വിഭാഗം കേസെടുത്തത്. 

അഭിമുഖത്തില്‍ മുസ്‌ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ സെന്‍കുമാര്‍ നടത്തിയെന്ന പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്താന്‍ സംസ്ഥാന പൊലിസ് മേധാവി െ്രെകംബ്രാഞ്ചിന് നിര്‍ദേശം നല്‍കിയിരുന്നു. പൊലിസ് ആസ്ഥാനത്തെ നിയമോപദേശകന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പൊലിസ് മേധാവി ക്രൈം ബ്രാഞ്ചിന്റെ സൈബര്‍ സെല്ലിനോട് അന്വേഷിക്കാന്‍ ഉത്തരവിട്ടത്. 
കേസ് പരിശോധിച്ച െക്രൈം  ബ്രാഞ്ച് മേധാവി നിതിന്‍ അഗര്‍വാള്‍ പിന്നീട് പ്രോസിക്യൂഷന്‍ ഡയറക്ടറുടെ നിയമോപദേശം തേടുകയായിരുന്നു. രണ്ടു സമുദായങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുന്ന പ്രവൃത്തികള്‍ ഒരാളുടെ ഭാഗത്തുനിന്നുണ്ടായാല്‍ കേസെടുക്കാന്‍ കഴിയുമെന്നും ഇതിനുള്ള സാഹചര്യം ഈ കേസില്‍ കാണാന്‍ കഴിയുന്നതായുമാണ് ലഭിച്ച നിയമോപദേശം. 

വാരികയുടെ പ്രസാധകനെയും പ്രതിചേര്‍ത്ത് കേസെടുക്കാമെന്നും നിയമോപദേശം ലഭിച്ചു. ഇതേത്തുടര്‍ന്നാണ് കേസെടുത്തത്. മതവികാരത്തെ വ്രണപ്പെടുത്തുന്ന പ്രസ്താവനയാണ് സെന്‍കുമാര്‍ നടത്തിയതെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved