Latest News :
Home » , , , , » മുസ്‌ലിം വിരുദ്ധ പരാമര്‍ശം: സെന്‍കുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്

മുസ്‌ലിം വിരുദ്ധ പരാമര്‍ശം: സെന്‍കുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്

Written By Muhimmath News on Thursday, 13 July 2017 | 11:09

തിരുവനന്തപുരം: മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയ മുന്‍ പോലീസ് മേധാവി ടിപി സെന്‍കുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

 സെന്‍കുമാറിന്റെ വിവാദ പരാമര്‍ശത്തിനെതിരെ ആറ് പരാതികളാണ് ഡിജിപിക്ക് ലഭിച്ചത്. ഈ പരാതികള്‍ ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് എഡിജിപി നിഥിന്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക.

മുസ്‌ലിം വിഭാഗത്തിനെതിരെ വാസ്തവ വിരുദ്ധവും പ്രകോപനം സൃഷ്ടിക്കുന്നതുമായ പ്രസ്താവനകള്‍ നടത്തിയെന്നാണ് സെന്‍കുമാറിനെതിരെ നല്‍കിയ പരാതിയില്‍ പറയുന്നത്.
സമകാലിക മലയാളം വാരികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ടി പി സെന്‍കുമാര്‍ തെളിവുകളോ വസ്തുതകളുടെ പിന്‍ബലമോ ഇല്ലാതെ, മുസ്‌ലിംവിഭാഗത്തിനെതിരേ വിവാദ പരാമര്‍ശം നടത്തിയത്.

കേരളത്തിലെ ഇപ്പോഴത്തെ ജനസംഖ്യാ ഘടന നോക്കൂ. 100കുട്ടികള്‍ ജനിക്കുമ്പോള്‍ 42 മുസ്‌ലിം കുട്ടികളാണ്. മുസ്‌ലിം ജനസംഖ്യ 27ശതമാനമാണ്. 54 ശതമാനമുള്ള ഹിന്ദുക്കളുടെ ജനന നിരക്ക് 48 ശതമാനത്തില്‍ താഴെയാണ്. 19.5 ശതമാനമുള്ള ക്രിസ്ത്യാനികളുടെ ജനന നിരക്ക് 15 ശതമാനം. ഭാവിയില്‍ വരാന്‍ പോകുന്നത് ഏത് രീതിയിലുള്ള മാറ്റമായിരിക്കുംഎന്നിങ്ങനെയായിരുന്നു സെന്‍കുമാറിന്റെ പരാമര്‍ശങ്ങള്‍.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved