Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ചര്‍ച്ച പൊളിഞ്ഞു; അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി സമരം

404

We Are Sorry, Page Not Found

Home Page
മാനന്തവാടി: ബാലഭവനിലെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ ഒളിവില്‍ പോയ വൈദികനെ പോലീസ് പിടികൂടി. കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശി സജി ജോസഫാണ് മംഗലാപുരത്തു വെച്ച് പോലീസിന്റെ പിടിയിലായത്. 

മീനങ്ങാടി ബാലഭവനിലെ വൈദികനായിരുന്ന സജിയുടെ പേരില്‍ പോലീസ് നേരത്തെ പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ അവധിക്കാലത്താണ് സജി പതിമൂന്നും പതിനാലും വയസ്സായ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്. 

സംഭവം പുറത്തറിഞ്ഞതോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികളെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം കുട്ടികള്‍ തുറന്നുപറഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മീനങ്ങാടി പോലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുകയായിരുന്നു. 

ബാലഭവനിലെ കൂടുതല്‍ കുട്ടികള്‍ പീഡനത്തിന് ഇരയായോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. വൈദികന്‍ ബാലഭവനിന്റെ ചുമതലയേല്‍ക്കുമ്പോള്‍ അന്തേവാസികളായി 30 കുട്ടികള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഈ വര്‍ഷം കുട്ടികള്‍ പിരിഞ്ഞു പോയതിനെ തുടര്‍ന്ന് ബാലഭവന്‍ അടച്ചുപൂട്ടിയിരുന്നു. നാലു കുട്ടികള്‍ മാത്രമാണ് ബാലഭവനിലേക്ക് മടങ്ങിവരാന്‍ തയാറായത്.

 അതിനിടെ, മുമ്പ് അന്ധ്രയില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ വൈദികനെതിരെ സമാനരീതിയിലുള്ള പരാതികള്‍ ഉയര്‍ന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കും.

Leave A Reply