Latest News :
Home » , » എസ്.എസ്.എഫ് ആദൂര്‍ സെക്ടര്‍ സാഹിത്യോത്സവ് ഞായറാഴ്ച കൊറ്റുമ്പയില്‍

എസ്.എസ്.എഫ് ആദൂര്‍ സെക്ടര്‍ സാഹിത്യോത്സവ് ഞായറാഴ്ച കൊറ്റുമ്പയില്‍

Written By Muhimmath News on Saturday, 1 July 2017 | 20:42

ആദൂര്‍: എസ് എസ് എഫ് ആദൂര്‍ സെക്ടര്‍ സാഹിത്യോത്സവ് ഞായറാഴ്ച (2/7/2017) കൊറ്റുമ്പ താജുല്‍ ഉലമ നഗറില്‍ നടക്കും. രാവിലെ 7 30 ന് സ്വാഗത സംഘം ചെയര്‍മാന്‍ എ കെ അബ്ദുല്‍ റഹ്മാന്‍ സഅദി പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം സയ്യിദ് സ്വാലിഹ് അല്‍ അഹ്ദല്‍ ആദൂരിന്റെ അദ്ധ്യക്ഷതയില്‍ ജമാലുദ്ധിന്‍ സഖാഫി ആദൂര്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ കരിം ജൗഹരി ഗാളിമുഖ, അബ്ദുല്‍ റഹിം സഅദി പരപ്പ, ലത്തീഫ് സഖാഫി, ഹാരിസ് കൊറ്റുംമ്പ, ഉനൈസ് കൊറ്റുമ്പ, സിദ്ധിഖ് തുടങ്ങിയവര്‍ സംബസിക്കും.

തുടര്‍ന്ന് 91 ഇനങ്ങളില്‍ 7 യൂണിറ്റുകളില്‍ നിന്നായി 400 ഓളം പ്രതിഭകള്‍ സംബന്ധിക്കുന്ന മത്സര പരിപാടികള്‍ നടക്കും. വൈകുന്നേരം 4 മണിക്ക് സമാപന സമ്മേളനം നടക്കും. ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാരുടെ പ്രാര്‍ത്ഥനയോടെ സഫ് വാന്‍ ഹിമമി സഖാഫിയുടെ അദ്ധ്യക്ഷതയില്‍ എസ് വൈ എസ് മുള്ളേരിയ സോണ്‍ പ്രസിഡണ്ട് സൈനുല്‍ ആബിദിന്‍ മുത്തുകോയ തങ്ങള്‍ കണ്ണവം ഉദ്ഘാടനം ചെയ്യും. ഹസൈനാര്‍ മിസ് ബാഹി പരപ്പ അനുമോദന പ്രഭഷണം നടത്തും. എസ് എസ് എഫ് ജില്ല സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ സഖാഫി പൂത്തപ്പലം സാഹിത്യോത്സവ് സന്ദേശ പ്രഭാഷണം നടത്തും. സയ്യിദ് അബ്ദുല്ലാഹി അസ്സഖാഫ് ഇമ്പിച്ചി തങ്ങള്‍ ഖലില്‍ സ്വലാഹ് ഒവ റോള്‍ ട്രോഫി സമ്മാനിക്കും. സിദ്ധിഖ് പൂത്തപ്പലം സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തും. ഇല്ല്യാസ് കൊറ്റുമ്പ, ബി എച്ച് സിദ്ധിഖ് കൊറ്റുമ്പ തുടങ്ങിയവര്‍ സമ്മാന വിതരണ ചെയ്യും. അബ്ദുല്‍ മജിദ് ഫാളിലി, ഫാറൂഖ് ഹിമമി അഹ്‌സനി, എകെ മുഹമ്മദ്, കെ എച്ച് പള്ളി കുഞ്ഞി, അബ്ദുല്ല തോട്ടം, എ കെ ഹനിഫ, ഹിസാമുദ്ധിന്‍ റഹ്മത്ത് നഗര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ജഹ്ഫര്‍ സഖാഫി റഹ്മത്ത് നഗര്‍ സ്വാഗതവും നൗഷാദ് ആദൂര്‍ നന്ദിയും പറയും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved