Latest News :
Home » , » എസ് എസ് എഫ് ജില്ലാ അനലൈസ 45 വ്യാഴാഴ്ച മള്ഹറില്‍

എസ് എസ് എഫ് ജില്ലാ അനലൈസ 45 വ്യാഴാഴ്ച മള്ഹറില്‍

Written By Muhimmath News on Wednesday, 12 July 2017 | 10:29

മഞ്ചേശ്വരം: എസ് എസ് എഫ് യൂനിറ്റ്, സെക്ടര്‍  അനലൈസകള്‍ പൂര്‍ത്തിയാക്കി ജില്ലാ അനലൈസ 45 ഈമാസം 13ന് വൈകിട്ട് അഞ്ചുമുതല്‍ മഞ്ചേശ്വരം മള്ഹറില്‍ നടക്കും. സംഘടനയുടെ ആറുമാസ പദ്ധതികളുടെ അവലോകനവും വരുംകാല പദ്ധതികളുടെ വിശകലനവും  ആസൂത്രണവും അനലൈസയില്‍ നടക്കും. 

പൊതു റിപ്പോര്‍ട്ടും വിവിധ സമിതികളുടെ റിപ്പോര്‍ട്ടും ജില്ലാ ഭാരവാഹികള്‍ അവതരിപ്പിക്കും. ഡിവിഷന്‍ നിരീക്ഷണ റിപ്പോര്‍ട്ട് ഒബ്‌സര്‍വര്‍ അവതരിപ്പിക്കും. റിപ്പോര്‍ട്ടിന്‍മേല്‍ ചര്‍ച്ചയും അവലോകനവും നടക്കും. 

ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂരിന്റെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനംചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് ഉബൈദുല്ലാ സഖാഫി നടപടികള്‍ നിയന്ത്രിക്കും. സ്വലാഹുദ്ദീന്‍ അയ്യൂബി, സി എന്‍. ജഅ#്ഫര്‍, അബ്ദുര്‍റഹ്മാന്‍ സഖാഫി ചിപ്പാര്‍, സ്വാദിഖ് ആവളം, ഹാരിസ് ഹിമമി സഖാഫി തുടങ്ങിയവര്‍ സംബന്ധിക്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved