Latest News :
Home » , » സെക്ടര്‍ സാഹിത്യോത്സവ് കലാ പരിപാടികളില്‍ വിജയിച്ച വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചു.

സെക്ടര്‍ സാഹിത്യോത്സവ് കലാ പരിപാടികളില്‍ വിജയിച്ച വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചു.

Written By Muhimmath News on Wednesday, 5 July 2017 | 12:27

























ദേലംപാടി : ഊജംപാടിയില്‍ നടന്ന എസ് എസ് എഫ് ദേലംപാടി സെക്ടര്‍ സാഹിത്യോത്സവ് 17 ല്‍ മികവ് തെളിയിച്ച എസ് എസ് എഫ് മയ്യളം യൂണിറ്റ് പ്രവര്‍ത്തകര്‍ക്ക്  കേരള മുസ്‌ലിം ജമാഅത്, എസ് വൈ എസ് മയ്യളം യൂണിറ്റ് നേതകള്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു. 

സെക്ടറില്‍ രണ്ടാം സ്ഥാനവും രിസാല അവാര്‍ഡ് ജേതാക്കളായതിന് യൂണിറ്റ്  ഭാരവാഹികളെ അനുമോദിച്ചു .യോഗത്തില്‍ കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് ഹസൈനാര്‍ എംഎ, എസ് വൈ എസ് യുണിറ്റ് പ്രസിഡന്റ് ഇസ്മായില്‍ എം, എസ് വൈ എസ് ദേലംപാടി സര്‍ക്കിള്‍ സെക്രട്ടറി ഉമര്‍സഖാഫി മയ്യളം, എസ് എസ് എഫ് ദേലംപാടി സെക്ടര്‍ നേതാക്കളായ ഇര്‍ഷാദ് മയ്യളം, ഷാഹിദ് മിഖ്ദാത് മയ്യളം. ഹഫീസ് ഫയാസ്, ഹമീദ് മയ്യളം തുടങ്ങിയവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved