Latest News :
Home » , , » എസ്.എസ്.എഫ് ജില്ലാ സാഹിത്യോത്സവ് ആഗസ്ത് 26, 27ന്; ഇനി സര്‍ഗ്ഗ വസന്തത്തിന്റെ നാളുകള്‍

എസ്.എസ്.എഫ് ജില്ലാ സാഹിത്യോത്സവ് ആഗസ്ത് 26, 27ന്; ഇനി സര്‍ഗ്ഗ വസന്തത്തിന്റെ നാളുകള്‍

Written By Muhimmath News on Saturday, 1 July 2017 | 20:50



ബന്തടുക്ക: എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് പ്രഖ്യാപനമായി. ആഗസ്റ്റ് 26, 27 തിയ്യതികളില്‍ ഏണിയാടി നൂറുല്‍ ഉലമാ നഗരിയാണ് എസ്.എസ്.എഫ് ജില്ലാ കലാ മേളക്ക് വേദിയാവുന്നത്.

യൂണിറ്റ്, സെക്ടര്‍, ഡിവിഷന്‍, സാഹിത്യോത്സവുകളില്‍ മത്സരിച്ച് വിജയിച്ച പ്രതിഭകളാണ് ജില്ലാ മത്സരത്തിന് എത്തുന്നത്. പത്ത് വേദികളില്‍ ആയിരത്തിലേറെ പ്രതിഭകള്‍ അഞ്ച് വിഭാഗങ്ങളിലായി വിവിധ കലാ പരിപാടികള്‍ അവതരിപ്പിക്കും.

ബന്തടുക്ക വ്യാപാരഭവനില്‍ നടന്ന പ്രഖ്യാപന കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂരിന്റെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് അബ്ദുല്‍ കരീം സഅദി ഏണിയാടി ഉല്‍ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി പ്രഖ്യാപനം നടത്തി. സ്വാദിഖ് ആവളം പദ്ധതി അവതരണം നടത്തി. അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സുബൈര്‍ പടുപ്പ്, ഹാരിസ് ഹിമമി സഖാഫി, അസീസ് സഖാഫി മച്ചമ്പാടി, ഫാറൂഖ് പൊസോട്ട്, പി.എം.മുഹമ്മദ് കുഞ്ഞി ഹാജി, എന്‍.എം.മുഹമ്മദ് കുഞ്ഞി കുറ്റിക്കോല്‍, മുഹമ്മദ് മൊട്ട, ഉമര്‍ മാണിമൂല, സി.എ. മുഹമ്മദ് കുഞ്ഞി കുണ്ടംകുഴി, റഫീഖ് സഖാഫി ചേടിക്കുണ്ട്, ഷിഹാബ് പാണത്തൂര്‍, ശകീര്‍ എം.ടി.പി, മുത്തലിബ് കുണ്ടംകുഴി, നാസര്‍ സംബന്ധിച്ചു. കെ.എം.കളത്തൂര്‍ സ്വാഗതവും ബശീര്‍ ഏണിയാടി നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved