Latest News :
Home » , » എസ്.എസ്.എഫ് കാസര്‍കോട് ഡിവിഷന്‍ സാഹിത്യോത്സവ് ഉളുവാറില്‍

എസ്.എസ്.എഫ് കാസര്‍കോട് ഡിവിഷന്‍ സാഹിത്യോത്സവ് ഉളുവാറില്‍

Written By Muhimmath News on Monday, 31 July 2017 | 10:12

























കുമ്പള: എസ്.എസ്.എഫ് ഇരുപത്തിനാലാമത് സാഹിത്യോത്സവിന്റെ ഭാഗമായുള്ള  കാസര്‍കോട് ഡിവിഷന്‍ സാഹിത്യോല്‍സവ് ആഗസ്റ്റ് 12,13 തിയ്യതികളില്‍  ഉളുവാറില്‍. 

1993ല്‍ തുടക്കമായ സാഹിത്യോല്‍സവ് യൂനിറ്റ്, സെക്ടര്‍, ഡിവിഷന്‍, ജില്ലാ, സംസ്ഥാന തല , മത്സരങ്ങള്‍ നടന്ന് വരുന്നു. മൂല്യങ്ങള്‍ നഷ്ടപ്പെടാത്ത കലയും സാഹിത്യവും സമൂഹത്തിലേക്ക് നല്‍കുന്നതോടൊപ്പം വിദ്യാര്‍ഥി യുവതക്കിടയില്‍ ധാര്‍മിക ബോധം രൂപപ്പെടുത്തുകയുമാണ സാഹിത്യോല്‍സവ് ലക്ഷ്യമിടുന്നത്. 

എഴുത്തും, വായനയും, പാട്ടും തുടങ്ങിയ എല്ലാ കലകളും സാമൂഹിക നന്മയ്ക് ഉപകരിക്കുന്നതാ
ഇബ്രാഹിം കടവ് ചെയര്‍മാനും സിദ്ദീഖ് താഴെ കണ്‍വീനറും അബ്ദുല്‍ കാദിര്‍ കല്ലാത്ത് ഫിനാന്‍സ് കണ്‍വീനറുമായി 101 അംഗ സ്വാഗത സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. 

അബ്ദുല്‍ ഗഫൂര്‍ സഅദി, ഹനീഫ് കെ.എ(വൈ.ചെയര്‍മാന്‍), അഷ്‌റഫ് ഹിമമി(ജോ.കണ്‍വീനര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. കൂടാതെ വിവിധ സബ്കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. കണ്‍വെന്ഷനില്‍ ഡിവിഷന്‍ സാരഥി ഷംസീര്‍ സൈനി, മുനീര്‍ കൊടുവ,എം.ഉസ്മാന്‍, ഹൈദരലി ഉളുവാര്‍, റഹീം എം.കെ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved