Latest News :
Home » , » മൊഗ്രാല്‍പുത്തൂര്‍ സെക്ടര്‍ സാഹിത്യോത്സവ് ജൂലൈ 30ന്

മൊഗ്രാല്‍പുത്തൂര്‍ സെക്ടര്‍ സാഹിത്യോത്സവ് ജൂലൈ 30ന്

Written By Muhimmath News on Tuesday, 4 July 2017 | 17:38

മൊഗ്രാല്‍ പുത്തൂര്‍: എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സാഹിത്യോത്സവ് '17 മൊഗ്രാല്‍ പുത്തൂര്‍ സെക്ടറില്‍ ജൂലൈ 30 ന് മജല്‍ മഹ്മൂദ് മുസ്ലിയാര്‍ നഗറില്‍ വെച്ച് നടക്കും.

6 വിഭാഗങ്ങളിലായി 91 ഇനങ്ങളില്‍ സെക്ടറിലെ 13 യൂണിറ്റുകളില്‍ നിന്ന് 300 പ്രതിഭകള്‍ മത്സരിക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികള്‍ തമീം അഹ്‌സനി (ചെയര്‍മാന്‍), മുഹമ്മദ് കുഞ്ഞി മജല്‍ (കണ്‍വീനര്‍), സിദ്ദീഖ് മജല്‍ (ട്രെഷറര്‍), റഹീം ബാംഗ്ലൂര്‍, ലത്തീഫ് അംജദി (വൈ . ചെയര്‍മാന്‍), മുസ്തഫ മജല്‍, ബി ജെ സലീം(ജോ. കണ്‍വീനര്‍), ഹകീം സഖാഫി, സഈദ് ഐ എസ് ആര്‍ ഒ, അബ്ദുല്‍ റഹ്മാന്‍ പെര്‍ള, ഷരീഫ് ബങ്കര , ഫാറൂഖ് സഖാഫി, ഷരീഫ് ദേശാംകുളം (ഫിനാന്‍ഷ്യല്‍ കമ്മിറ്റി ), സ്വാലിഹ്, മര്‍സൂഖ് (ലൈറ്റ് & സൗണ്ട് ), മഹ്ഷൂഖ് , സിനാന്‍ (ഫുഡ് കണ്‍വീനര്‍ ), അസ്ഫര്‍ , നിസാമുദ്ദീന്‍ (മീഡിയ കണ്‍വീനര്‍) എന്നിവരെയും തെരഞ്ഞെടുത്തു. 

സെക്ടര്‍ പ്രസിഡന്റ് ബാദുഷ ഹാദിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് കാസറഗോഡ് സോണ്‍ പ്രസിഡന്റ് സുലൈമാന്‍ സഖാഫി ദേശാംകുളം ഉല്‍ഘാടനം ചെയ്തു . ഹനീഫ് അസ്ഹരി, സയ്യിദ് ജുനൈദ് പെരിയടുക്ക, ഷഫീഖ് മജല്‍, മജല്‍ യൂണിറ്റ് ഭാരവാഹികളായ ശൈഷാദ്, അജ്മല്‍, ഷുജാഅത്ത്, ആശീര്‍, അംറാസ് തുടങ്ങിയവര്‍ സംബന്ധിച്ചു. സെക്ടര്‍ സെക്രട്ടറി അജ്മല്‍ അര്‍ജാല്‍ സ്വാഗതവും ഫാസില്‍ ബള്ളൂര്‍ നന്ദിയും പറഞ്ഞു .
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved