Latest News :
Home » , » മൊഗ്രാല്‍ പുത്തൂര്‍ സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു

മൊഗ്രാല്‍ പുത്തൂര്‍ സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു

Written By Muhimmath News on Monday, 31 July 2017 | 11:54
























മൊഗ്രാല്‍ പുത്തൂര്‍ : മാപ്പിള പൈതൃക കലകളുടെയും സര്‍ഗാത്മക സാഹിത്യ വൈഭവങ്ങളുടെയും അരങ്ങു തെളിയിച്ച് മൊഗ്രാല്‍ പുത്തൂര്‍ സെക്ടര്‍ സാഹിത്യോത്സവ് സമാപിചു. 

രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടി സബ് ജൂനിയര്‍, ജൂനിയര്‍, ഹൈ സ്‌കൂള്‍, ഹയര്‍ സെക്കണ്ടറി, സീനിയര്‍, ജനറല്‍ എന്നീ 6 വിഭാഗങ്ങളിലായി 91 മത്സര ഇനങ്ങളില്‍ 13 യൂണിറ്റുകളില്‍ നിന്നുള്ള 300 റോളം പ്രതിഭകള്‍ മജല്‍ പെരിയടുക്ക ഉസ്താദ് നഗറില്‍  സജ്ജീകരിച്ച 6 വേദികളില്‍ കലാവൈഭവം തെളിയിച്ചു. 


സെക്ടര്‍ സാഹിത്യോത്സവിലെ അതുല്യ രാജാക്കന്മാരായ ബള്ളൂര്‍ യൂണിറ്റ് 2017ലെ ചാപ്യന്‍ പട്ടം കരസ്ഥമാക്കി. പെരിയടുക്ക, ബദര്‍നഗര്‍ എന്നീ യൂണിറ്റുകള്‍ യഥാക്രമം 2 , 3 സ്ഥാനങ്ങള്‍ നേടി. ജൂനിയര്‍ വിഭാഗത്തില്‍ മത്സരിച്ച ബള്ളൂര്‍ യൂണിറ്റിലെ ശമ്മാസ് കാലാപ്രതിഭാ പട്ടം കരസ്ഥമാക്കി. ബള്ളൂരിലെ അബ്ദുല്‍ ഹമീദ്-സുഹ്‌റ ദമ്പതികളുടെ മകനാണ് ശമ്മാസ്. 



രാത്രി 10 മണിക്ക് ആരംഭിച്ച സമാപന സെക്ഷന്‍ സാഹിത്യോത്സവ് സ്വാഗത സംഘം ചെയര്‍മാന്‍ തമീം അഹ്‌സാനിയുടെ അധ്യക്ഷതയില്‍  എസ് എസ് എഫ് കാസറഗോഡ് ഡിവിഷന്‍ വൈ. പ്രസിഡന്റ് കല്ലകട്ട സയ്യിദ് യാസീന്‍ തങ്ങളുടെ ഉല്‍ഘാടനം ചെയ്തു. സാബിത് കോട്ടക്കുന്ന് സ്വാഗതം പറഞ്ഞു. എസ്.എസ്.എഫ്‌  കാസറഗോഡ് ഡിവിഷന്‍ പ്രസിഡന്റ് ഷംസീര്‍ സൈനീ അനുമോദന പ്രഭാഷണം നടത്തി.


തുടര്‍ന്ന് സാഹിത്യോത്സവ് 2017 ലെ
ഓവറോള്‍ ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫി റസാഖ് സഖാഫി കോട്ടക്കുന്ന്, ഹകീം സഖാഫി മജല്‍ തുടങ്ങിയവര്‍ വിതരണം ചെയ്തു.വ്യക്തികതാ വിജയികള്‍ക്കുള്ള ട്രോഫിയും സര്‍ട്ടിഫിക്കറ്റും സ്വാഗതസംഘം കണ്‍വീനര്‍ തൗഹീദ് മുഹമ്മദും ട്രഷറര്‍ സിദ്ദീഖ് മജലും വിതരണം ചെയ്തു. 

എസ് എസ് എഫ് ഡിവിഷന്‍ മഴവില്‍ സെക്രട്ടറി തസ്‌ലീം കുന്നില്‍, നിസാമുദ്ധീന്‍ മജല്‍, മുസ്തഫ ഹനീഫി, ഹനീഫ് അസ്ഹരി, ഷാഹിദ് ഉസ്താദ് മജല്‍, ഷഫീഖ് സഅദി, മുസ്തഫ മജല്‍, ശരീഫ് ബങ്കര, സിറാജ് കോട്ടക്കുന്ന്, ശരീഫ് കമ്പാര്‍, ഷഫീഖ് തട്ടാര്‍മൂല,  സെക്ടര്‍ ഭാരവാഹികളായ സയ്യിദ് ജുനൈദ് തങ്ങള്‍, ഷഫീഖ് മജല്‍, ശിഹാബ് ഹിമമി, ഫാസില്‍ ബള്ളൂര്‍, അന്‍സാരി പെരിയടുക്ക, എസ് എസ് എഫ് മജല്‍ യൂണിറ്റ് ഭാരവാഹികളായ ശൈഷാദ് മജല്‍, അജ്മല്‍ മജല്‍, സിറാജ് , സുജാഅത്, അഷീര്‍, അംറാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved