Latest News :
Home » , » എസ്.എസ്.എഫ് മുഗു സെക്ടര്‍ സാഹിത്യോത്സവ് ഞായറാഴ്ച

എസ്.എസ്.എഫ് മുഗു സെക്ടര്‍ സാഹിത്യോത്സവ് ഞായറാഴ്ച

Written By Muhimmath News on Saturday, 29 July 2017 | 20:44























സീതാംഗോളി: വിദ്യാര്‍ത്ഥികളുടെ കലാവാസനകള്‍ പരിപോഷിപ്പിക്കുന്നതിനായി എസ്.എസ്.എഫ് നടത്തി വരുന്ന സാഹിത്യോത്സവ് മുഗു സെക്ടറില്‍ 30ന് ഞായറാഴ്ച നടക്കും. ബാപ്പാലിപ്പൊനം മണ്‍ട്ടമയില്‍ നടക്കുന്ന പരിപാടിയില്‍ സബ്ജൂനിയര്‍, ജൂനിയര്‍, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി 114 മത്സര ഇനങ്ങളില്‍ 12 യൂണിറ്റുകളിലെ 300ഓളം വിദ്യാര്‍ത്ഥികള്‍ മത്സരിക്കും.

രാവിലെ നടക്കുന്ന ഉദ്ഘാടന സെഷന്‍ അബ്ദുറശീദ് സഖാഫി ചെര്‍പ്പുളശ്ശേരിയുടെ അധ്യക്ഷതയില്‍ അബ്ബാസ് സഖാഫി മണ്‍ട്ടമ ഉദ്ഘാടനം ചെയ്യും. അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍ വിഷയാവതരണം നടത്തും. ശംസീര്‍ സൈനി ത്വാഹാ നഗര്‍, സുബൈര്‍ മണ്‍ട്ടമ, ഉമറുല്‍ ഫാറൂഖ് സഖാഫി കര
, ഉനൈസുറഹ്മാന്‍ ഊജംപദവ് പ്രസംഗിക്കും. ഹാരിസ് സീതാംഗോളി സ്വാഗതവും അസ്ഗര്‍ അലി മുസ് ലിയാര്‍ നന്ദിയും പറയും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം സെക്ടര്‍ പ്രസിഡന്റ് അബ്ദുറഊഫ് മുസ് ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ആന്ത്രോത്ത് ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുറഹ്മാന്‍ അഹ്‌സനി, ഉമര്‍ സഖാഫി കര്‍ന്നൂര്‍ വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്യും. സുബൈര്‍ ബാഡൂര്‍, തസ്ലീം കുന്നില്‍ പ്രസംഗിക്കും. ഹാഫിള് മുഹമ്മദ് മിഖ്ദാദ് സ്വാഗതവും അബ്ദുറഹീം മുസ്ലിയാര്‍ നന്ദിയും പറയും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved