Latest News :
Home » , » മദ്‌റസകള്‍ ഇസ്ലാമിന്റെ വിളക്കുമാടങ്ങള്‍: കണ്ണവം തങ്ങള്‍

മദ്‌റസകള്‍ ഇസ്ലാമിന്റെ വിളക്കുമാടങ്ങള്‍: കണ്ണവം തങ്ങള്‍

Written By Muhimmath News on Sunday, 2 July 2017 | 19:37



ദേലംപാടി: ഇസ്ലാമിന്റെ നില നില്‍പ്പ് മദ്‌റസാ വിദ്യാഭ്യാസത്തിലൂടെയാണെന്നും മത വിദ്യാഭ്യാസമുള്ള ഒരാള്‍ക്കും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിയില്ലെന്നും സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം പറഞ്ഞു.

വിദ്യാര്‍ത്ഥികളെ രക്ഷിതാക്കള്‍ക്കും നാടിനും സമൂഹത്തിനും രാഷ്ട്രത്തിനും ഉപകരിക്കുന്നവരാക്കി വളര്‍ത്തിയെടുക്കാന്‍ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് മദ്‌റസകള്‍ അനിവാര്യമാണെന്നും തങ്ങള്‍ പറഞ്ഞു. സുനനുല്‍ ഹുദാ മദ്‌റസാ കെട്ടിടത്തിന്റെ ഉദ്ഘാടനം സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ ആദൂര്‍ നിര്‍വഹിച്ചു. അബ്ദുല്‍ഖാദര്‍ ഹാജി പള്ളത്തൂര്‍ അദ്യക്ഷം വഹിച്ചു. രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും എന്ന വിഷയത്തില്‍ ഇബ്രാഹിം സഖാഫി അര്‍ളടുക്ക ക്ലാസെടുത്തു. സയ്യിദ് ഹസ്സന്‍ അബ്ദുല്ല ഇമ്പിച്ചിക്കൊയ തങ്ങള്‍, ഹമീദ് സഅദി ഈശ്വരമംഗലം, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, സുലൈമാന്‍ സഅദി കൊട്ടിയാടി, ഇബ്രാഹിം കുഞ്ഞി പഞ്ചായത്ത് മെമ്പര്‍, ഇല്ല്യാസ് കൊറ്റുബ, റസാഖ് സഖാഫി പള്ളങ്കോട്, ജഅ്ഫര്‍ സഅദി പള്ളത്തൂര്‍, റഫീഖ് സഖാഫി മയ്യളം, മൂസ മുസ്ലിയാര്‍ ദേലംപാടി, ഉമര്‍സഖാഫി മയ്യളം, ഹനിഫ് സഅദി, ഉമര്‍ സഖാഫി പള്ളത്തൂര്‍, അബ്ദുല്‍ റഹ്മാന്‍ പി എം, റാഷിദ് സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved