Latest News :
Home » , » എസ് വൈ എസ് ജില്ലാ ലീഡേഴ്‌സ് സമ്മിറ്റ് എട്ടിന് പഞ്ചിക്കലില്‍

എസ് വൈ എസ് ജില്ലാ ലീഡേഴ്‌സ് സമ്മിറ്റ് എട്ടിന് പഞ്ചിക്കലില്‍

Written By Muhimmath News on Tuesday, 4 July 2017 | 20:19

























കാസര്‍കോട്: എസ് വൈ എസ് ജില്ലാ ലീഡേഴ്‌സ് സമ്മിറ്റ് എട്ടിന് രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെ ബദിയഡുക്ക പഞ്ചിക്കല്‍ റൗളത്തുല്‍ ഉലൂമില്‍ നടക്കും. പ്രസ്ഥാനം, ആദര്‍ശം, ആത്മീയം സെഷനുകളിലായി നടക്കുന്ന സമ്മിറ്റില്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളും സോണ്‍ ഭാരവാഹികളുമാണ് പ്രതിനിധികള്‍.

സര്‍ക്കിള്‍ ധര്‍മകാഹളം, യൂനിറ്റ് സമ്മേളനം തുടങ്ങിയ പദ്ധതികളുടെ പഠനത്തോടൊപ്പം സംഘടനയുടെ മാനിഫെസ്‌റ്റോ സമ്മിറ്റില്‍ അവതരിപ്പിക്കും. സംശയ നിവാരണം, കാഫില, 12 സോണുകളുടെ ക്യാബിനറ്റ് യോഗങ്ങള്‍ തുടങ്ങിയവയും നടക്കും.

എസ് വൈ എസ് സംസ്ഥാന നേതാക്കളായ മുഹമ്മദ് പറവൂര്‍, ലത്വീഫ് സഅദി പഴശ്ശി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved