Latest News :
Home » » ഇസ്രാഈല്‍ സയണിസ്റ്റ് നീക്കം പ്രതിക്ഷേധാര്‍ഹം- എസ് വൈ എസ്

ഇസ്രാഈല്‍ സയണിസ്റ്റ് നീക്കം പ്രതിക്ഷേധാര്‍ഹം- എസ് വൈ എസ്

Written By Muhimmath News on Friday, 28 July 2017 | 10:05

ബേക്കല്‍: മസ്ജിദുല്‍ അഖ്‌സയും പരിസരവും കലാപഭൂമിയാക്കി പാവപ്പെട്ട പാലസ്തീനികളുടെ രക്തം ചീന്തുന്ന ഇസ്രാഈല്‍ സയണിസ്റ്റുകളുടെ നീക്കം പ്രതിക്ഷേധാര്‍ഹമാണെന്ന് എസ് വൈ എസ് ഉദുമസോണ്‍ കാബിനറ്റ് യോഗം അഭിപ്രായപ്പെട്ടു.

മസ്ജിദുല്‍ അഖ്‌സയില്‍ അധിനിവേശം നടത്താന്‍ ശ്രമിക്കുന്ന നീക്കത്തില്‍ ഇന്ത്യ ഇടപെടണമെന്നും കാബിനറ്റ് യോഗം ആവശ്യപ്പെട്ടു.

പ്രസിഡണ്ട് ബി കെ അഹമ്മദ് മുസ്‌ലിയാരുടെ അദ്ധ്യക്ഷതിയില്‍ ജില്ല സെക്രട്ടറി അഷറഫ് കരിപ്പൊടി ഉല്‍ഘാടനം ചെയ്തു. സോണ്‍ കണ്‍ട്രോളര്‍ നൗഷാദ് മാസ്റ്റര്‍ തൃക്കരിപ്പൂര്‍ വിഷയാവതരണം നടത്തി.

അബ്ദുല്‍ റഹ്മാന്‍ ബാഖവി കുണിയ, അബ്ദുല്‍ സലാം ചെമ്പരിക്ക, ശാഫി കുണിയ.ബശീര്‍ ഹിമമി സഖാഫി പെരുമ്പള, ബി.എം.എ.മജീദ് മൗവ്വല്‍, ഫൈസല്‍ മാസ്റ്റര്‍ ഉദുമ.ഉമര്‍ സഖാഫി മൗവ്വല്‍, അബ്ദുല്‍ റഷീദ് കുണിയ, സഈദ് സഖാഫി എരോല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ആബിദ് സഖാഫി മൗവ്വല്‍ സ്വാഗതവും, ഖാലിദ് പുത്തിരിയടുക്കം നന്ദിയും പറഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved