Latest News :
Home » , » കാസര്‍കോട് ടാക്‌സി ഡ്രൈവര്‍ക്ക് കുത്തേറ്റു

കാസര്‍കോട് ടാക്‌സി ഡ്രൈവര്‍ക്ക് കുത്തേറ്റു

Written By Muhimmath News on Monday, 17 July 2017 | 21:27



കാസര്‍കോട്: കുത്തേറ്റ പരിക്കുകളോടെ ടാക്‌സി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുക്കത്ത്ബയലിലെ ചൗപ്പ ഷെട്ടിയുടെ മകന്‍ ഗോപാലകൃഷ്ണ ഷെട്ടി (54)ക്കാണ് കുത്തേറ്റത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് സംഭവം.

സുഹൃത്തുക്കളോട് സംസാരിക്കുന്നതിനിടെ അജ്ഞാതനായ ഒരാള്‍ ഓടി വന്ന് ആയുധം കൊണ്ട് കുത്തുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന ഗോപാലകൃഷ്ണ ഷെട്ടി പറഞ്ഞു. ഇയാള്‍ പിന്നീട് ഓടി രക്ഷപ്പെട്ടു. സുഹൃത്തുക്കളാണ് കുത്തേറ്റ ഗോപാലകൃഷ്ണ ഷെട്ടിയെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved