Latest News :
Home » , » കര്‍ണാടകയില്‍ ബസ് യാത്രയ്ക്കിടെ കാസര്‍കോട് സ്വദേശിയുടെ 2 പവന്‍ മാലയും 10,000 രൂപയുടെ വൈരപതക്കവും കവര്‍ന്നു

കര്‍ണാടകയില്‍ ബസ് യാത്രയ്ക്കിടെ കാസര്‍കോട് സ്വദേശിയുടെ 2 പവന്‍ മാലയും 10,000 രൂപയുടെ വൈരപതക്കവും കവര്‍ന്നു

Written By Muhimmath News on Tuesday, 4 July 2017 | 12:34

കാസര്‍കോട്: കര്‍ണാടകയില്‍ ബസ് യാത്രയ്ക്കിടെ മലയാളി യുവാവിന്റെ വൈരക്കല്ലു പതക്കത്തോടെയുള്ള സ്വര്‍ണമാല കവര്‍ന്നു. അറുപതിനായിരത്തോളം രൂപ വിലയുണ്ട്. കാസര്‍കോട് സ്വദേശിയുടെ രണ്ടു പവന്‍ മാലയും 10,000 രൂപ വിലമതിക്കുന്ന വൈരപതക്കവുമാണ് കഴുത്തില്‍ നിന്നു കാണാതായത്. 

മംഗളൂരുവില്‍ നിന്നു യശ്വന്ത്പുരയിലേക്കു കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ അംബാരി സ്‌ലീപ്പര്‍ എസി ബസ് യാത്രയ്ക്കിടയിലാണു കാണാതായത്. രാത്രി 10.40ന് ആണു മംഗളൂരുവില്‍ നിന്നു ബസ് പുറപ്പെട്ടത്. 

രാവിലെ ആറേകാലോടെ യശ്വന്ത്പുരയില്‍ ഇറങ്ങിയപ്പോള്‍ കഴുത്തില്‍ മാല കാണാനില്ല. ഉറക്കത്തില്‍ ആരോ കവര്‍ന്നുവെന്നാണ് സംശയിക്കുന്നത്. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭുവനേശ്വറിലെ കോളജില്‍ അഞ്ചു ദിവസം നടക്കുന്ന സെമിനാറില്‍ ക്ലാസെടുക്കാനുള്ള ക്ഷണം കിട്ടി വിമാനമാര്‍ഗം ബെംഗളൂരുവില്‍ നിന്നു പുറപ്പെടാന്‍ യാത്ര തിരിച്ചതായിരുന്നു യുവാവ്. 
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved