Latest News :
Home » , , , » മലപ്പുറത്ത് ഗൃഹനാഥന്റെ മൃതദേഹം മാസങ്ങളായി വീട്ടില്‍ സൂക്ഷിച്ച നിലയില്‍

മലപ്പുറത്ത് ഗൃഹനാഥന്റെ മൃതദേഹം മാസങ്ങളായി വീട്ടില്‍ സൂക്ഷിച്ച നിലയില്‍

Written By Muhimmath News on Thursday, 6 July 2017 | 11:15

മലപ്പുറം: ജീവന്‍ തിരികെ ലഭിക്കുമെന്ന് കരുതി ഗൃഹനാഥന്റെ മൃതദേഹം മാസങ്ങളായി വീടിനുള്ളില്‍ സൂക്ഷിച്ച് കുടുംബം. മലപ്പുറം കുളത്തൂരിലാണ് അമ്മയും മക്കളും ചേര്‍ന്ന് വീടിനുള്ളില്‍ മൃതദേഹം സംസ്‌കരിക്കാതെ സൂക്ഷിച്ചത്. വാഴയിലയില്‍ പൊതിഞ്ഞാണ് സെയ്ദ് (50) എന്ന വ്യക്തിയുടെ മൃതദേഹം അഴുകിയനിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹം മരിച്ച കാര്യം നാട്ടുകാര്‍ അറിഞ്ഞിരുന്നില്ല.

ഏതാനും നാളുകളായി വീട്ടുകാരെ പുറത്തുകാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. നിലത്ത് കിടത്തിയ മൃതദേഹത്തിന് ചുറ്റുമിരിക്കുന്ന സ്ത്രീയെയും മൂന്ന് കുട്ടികളെയുമാണ് അകത്ത് കാണാന്‍ സാധിച്ചതെന്ന് പൊലീസ് പറയുന്നു.

മദ്രസ അധ്യാപകനായിരുന്നു മരിച്ച സെയ്ദ്. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഭാര്യയും മക്കളും പൊലീസ് കസ്റ്റഡിയിലാണ്. ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി പോസ്റ്റമോര്‍ട്ടത്തിനായി മൃതദേഹം കൊണ്ടുപോയി. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved