Latest News :
Home » , » മര്‍ദിച്ച് കൊലപ്പെടുത്തുന്നത് രാജ്യത്ത് ആദ്യത്തെ സംഭവമല്ലെന്ന് അമിത്ഷാ

മര്‍ദിച്ച് കൊലപ്പെടുത്തുന്നത് രാജ്യത്ത് ആദ്യത്തെ സംഭവമല്ലെന്ന് അമിത്ഷാ

Written By Muhimmath News on Sunday, 2 July 2017 | 21:55


പനാജി: രാജ്യത്ത് മര്‍ദിച്ച് കൊലപ്പെടുത്തുന്നത് ഇതാദ്യമല്ലെന്ന ന്യായീകരണവുമായി ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്ഷാ. ജാര്‍ഖണ്ഡില്‍ ബീഫ് കൈവശം വച്ചെന്നാരോപിച്ച് ഒരാളെ ബി.ജെ.പിബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് ആരോപണം ശക്തമായ സാഹചര്യത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകരെ ന്യായീകരിച്ചുകൊണ്ട് അമിത്ഷാ രംഗത്തെത്തിയത്.

മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടണ്ട്. എന്നാല്‍ അന്നൊന്നും ആരും ഇത് ഉന്നയിക്കാതിരുന്നത് എന്താണെന്നും അമിത്ഷാ ചോദിച്ചു. എന്‍.ഡി.എ ഭരണകാലത്തുള്ളതിനേക്കാള്‍ കൊലപാതകങ്ങളാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുണ്ടായതെന്നും അദ്ദേഹം പറയുന്നു. ഗോവ തലസ്ഥാനമായ പനാജിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരണമായാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ അക്രമത്തെ ന്യായീകരിച്ചത്.

സമാജ്‌വാദി പാര്‍ട്ടി യു.പി ഭരിക്കുമ്പോഴാണ് മുഹമ്മദ് അഖ്‌ലാഖ് അക്രമത്തിനിരയായി കൊല്ലപ്പെട്ടത്. ഇത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തില്‍ വരുന്ന കാര്യമാണ്. അതിന് മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തേണ്ടതില്ല. എന്നാല്‍ ബി.ജെ.പി ഭരണത്തിലുള്ള ജാര്‍ഖണ്ഡിലെ സംഭവത്തോട് അദ്ദേഹം പ്രതികരിക്കാന്‍ തയാറായതുമില്ല. എല്ലാ മതസ്ഥരും തുല്യമായ രീതിയില്‍ ജീവിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved