Latest News :
Home » » ട്രെയിനില്‍ കടത്തുകയായിരുന്ന ഒരു ക്വിന്റല്‍ പുകയില ഉല്‍പ്പന്നങ്ങളുമായി യു.പി സ്വദേശി പിടിയില്‍

ട്രെയിനില്‍ കടത്തുകയായിരുന്ന ഒരു ക്വിന്റല്‍ പുകയില ഉല്‍പ്പന്നങ്ങളുമായി യു.പി സ്വദേശി പിടിയില്‍

Written By Muhimmath News on Saturday, 15 July 2017 | 11:09

കാസര്‍കോട്: ട്രെയിനില്‍ കടത്തുകയായിരുന്ന ഒരു ക്വിന്റല്‍ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി യു.പി സ്വദേശി അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശി ഛോട്ടേലാലി (34) നെയാണ് അറസ്റ്റ് ചെയ്തത്. മംഗളൂരു-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് ട്രെയിനില്‍ കടത്തുകയായിരുന്നു പുകയില ഉല്‍പ്പന്നങ്ങള്‍.

 എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് റെയില്‍വെ പൊലീസുമായി ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്. 

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.വി.ബാബുരാജ്, സിവില്‍ എക്‌സൈസ് ഓഫിസറായ ജോണ്‍സന്‍, നിഷാദ് പി.നായര്‍, രമേശന്‍, ജോണ്‍സന്‍, മോഹന കുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved