Latest News :
Home » » വാട്‌സാപ്പിലൂടെ ഭര്‍തൃമതിക്ക് അശ്ലീല സന്ദേശം: ഡിവൈഎഫ്‌ഐ നേതാവിനെ പെരുമാറ്റ ദൂഷ്യത്തിന് സ്ഥാനത്തു നിന്ന് നീക്കി

വാട്‌സാപ്പിലൂടെ ഭര്‍തൃമതിക്ക് അശ്ലീല സന്ദേശം: ഡിവൈഎഫ്‌ഐ നേതാവിനെ പെരുമാറ്റ ദൂഷ്യത്തിന് സ്ഥാനത്തു നിന്ന് നീക്കി

Written By Muhimmath News on Saturday, 15 July 2017 | 12:29

തൃക്കരിപ്പൂര്‍: സംഘടനയുടെ അന്തസ്സിനു നിരക്കാത്ത വിധം പെരുമാറ്റദൂഷ്യം കാട്ടിയ ഡിവൈഎഫ്‌ഐ നേതാവിനെ പെരുമാറ്റ ദൂഷ്യത്തിന് സ്ഥാനത്തു നിന്ന് നീക്കി.  

തൃക്കരിപ്പൂര്‍ ബ്ലോക്ക് പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവുമായ പി.കെ.വിനോദിനെയാണ് പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കം ചെയ്തത്. ഇതുസംബന്ധിച്ചു ചേര്‍ന്ന ഡിവൈഎഫ്‌ഐ ഫ്രാക്ഷന് ശേഷം വിളിച്ചുചേര്‍ത്ത ബ്ലോക്ക് കമ്മിറ്റി യോഗമാണ് വിനോദിനെ സ്ഥാനത്തുനിന്നു നീക്കിയത്. നിലവില്‍ ട്രഷററായ വലിയപറമ്പിലെ രതീഷ് കുതിരുമ്മലിനെ പ്രസിഡന്റായി നിയോഗിച്ചു.

പയ്യന്നൂരിനടുത്ത പ്രദേശത്തെ പാര്‍ട്ടി കുടുംബാംഗമായ ഒരു ഭര്‍തൃമതിക്ക് വാട്‌സാപ്പിലൂടെ അയച്ച അശ്ലീല ചുവയുള്ള സന്ദേശങ്ങളാണ് നടപടിക്കിടയാക്കിയത്. യുവതിയുടെ വീട്ടുകാര്‍ പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്‍കിയിരുന്നു. 

പരാതിയുടെ അടിസ്ഥാനത്തില്‍ സിപിഎം വടക്കെ തൃക്കരിപ്പൂര്‍ ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് കഴിഞ്ഞ ആഴ്ച വിനോദിനെ നീക്കിയിരുന്നു. പാര്‍ട്ടി ജില്ലാഏരിയാ നേതൃത്വം നടത്തിയ പരിശോധനയ്ക്കു ശേഷമായിരുന്നു നടപടി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved