Latest News :
Home » , » തലസ്ഥാനത്തെ ബിജെപി-സിപിഎം സംഘര്‍ഷം: രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തലസ്ഥാനത്തെ ബിജെപി-സിപിഎം സംഘര്‍ഷം: രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Written By Muhimmath News on Friday, 28 July 2017 | 12:29

തിരുവനന്തപുരം: തലസ്ഥാനത്ത് പുലര്‍ച്ചയോടെയുണ്ടായ ആക്രമണസംഭവങ്ങളില്‍ നിഷ്‌ക്രിയരായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് ആഭ്യന്തര വകുപ്പിന്റെ നടപടി.

ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ ആക്രമണം നടക്കുമ്പോള്‍ മൂന്ന് പോലീസുകാരാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. ഇതില്‍ ഒരു സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍   ആക്രമികളെ തടയുകയും ഇയാള്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതേസമയം, സംഭവം നടക്കുമ്പോള്‍ മറ്റ് രണ്ട് പോലീസ് ഉദ്യോഗസ്ഥരും കാഴ്ച്ചക്കാരായി നില്‍ക്കുകയായിരുന്നു. 

പോലീസുകാരുടെ നടപടി നാണക്കേടുണ്ടാക്കിയെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, പോലീസുകാര്‍ കൃത്യസമയത്ത് ഇടപെട്ടിരുന്നുവെങ്കില്‍ അക്രമസംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞു. ഇതോടെയാണ് പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved