Latest News :
Home » » ട്രോളിംഗ് നിരോധനം ഇന്നവസാനിക്കും

ട്രോളിംഗ് നിരോധനം ഇന്നവസാനിക്കും

Written By Muhimmath News on Monday, 31 July 2017 | 19:02



കാസര്‍കോട്: ഒന്നര മാസത്തെ ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രി അവസാനിക്കും. മത്സ്യബന്ധന ബോട്ടുകളെല്ലാം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി കടലില്‍ പോകാനുള്ള ഒരുക്കത്തിലാണ് തൊഴിലാളികള്‍. ജൂണ്‍ 14നാണ് ട്രോളിംഗ് നിരോധനം തുടങ്ങിയത്. പഴയ വലകളുടെ കേടുപാടുകള്‍ തീര്‍ക്കുന്ന ജോലികള്‍ അവസാനഘട്ടത്തിലാണ്. പുതിയ വലകള്‍ നെയ്‌തെടുത്തു കഴിഞ്ഞു. ഇത്തവണ മഴ കൂടുതല്‍ ലഭിച്ചതിനാല്‍ ചാകരകോളുണ്ടാകുമെന്ന കണക്കു കൂട്ടലിലാണ് മത്സ്യതൊഴിലാളികള്‍. അതേ സമയം ജി.എസ്.ടിയില്‍ വല, ചൂണ്ട പോലുള്ള മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് നികുതി കൂട്ടിയത് തിരിച്ചടിയായിട്ടുണ്ട്. ഇതിന് പുറമെ സബ്‌സിഡി ഡീസലിനു ക്ഷാമവും നേരിടുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved