Latest News :
Home » » നിര്‍ത്തിയിട്ട കാറില്‍ നിന്നും എട്ട് ടയറുകള്‍ മോഷണം പോയി

നിര്‍ത്തിയിട്ട കാറില്‍ നിന്നും എട്ട് ടയറുകള്‍ മോഷണം പോയി

Written By Muhimmath News on Sunday, 16 July 2017 | 13:28

പൊയ്‌നാച്ചി: നിര്‍ത്തിയിട്ട കാറില്‍ നിന്ന് എട്ട് ടയറുകള്‍ മോഷണം പോയി. വര്‍ക്ക് ഷോപ്പ് ഉടമയും മുളിയാര്‍ സ്വദേശിയുമായ വിജേഷിന്റെ ഉടമസ്ഥതയിലുള്ള കാറില്‍ നിന്നാണ് ടയറുകള്‍ കവര്‍ന്നത്.

വിജേഷിന്റെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ശനിയാഴ്ച രാവിലെ വിജേഷ് പൊയ്‌നാച്ചിക്കടുത്ത് മയിലാട്ടിയില്‍ റോഡരികില്‍ കാര്‍ നിര്‍ത്തിയിട്ട ശേഷം പുറത്തേക്ക് പോയതായിരുന്നു. തിരിച്ചുവന്നപ്പോഴാണ് കാറിന്റെ ടയറുകള്‍ മോഷണം പോയതായി കണ്ടെത്തിയത്. കനത്ത മഴയുള്ള സമയത്തായിരുന്നു സംഭവം.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved