Latest News :
Home » , » അംഗഡിമുഗര്‍ സ്‌കൂളില്‍ ബഷീര്‍ അനുസ്മരണം: മികച്ച വായനക്കാരെ അനുമോദിച്ചു

അംഗഡിമുഗര്‍ സ്‌കൂളില്‍ ബഷീര്‍ അനുസ്മരണം: മികച്ച വായനക്കാരെ അനുമോദിച്ചു

Written By Muhimmath News on Wednesday, 5 July 2017 | 20:14



അംഗഡിമുഗര്‍: ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ അംഗഡിമുഗറിലെ വായനാവാരത്തിന് സമാപനം കുറിച്ച് കൊണ്ടും പ്രശസ്ഥ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ ദിനത്തോടനുബന്ധിച്ചും വിദ്യാരംഗം സാഹിത്യ വേദി ഖത്തീബ് നഗറിലെ ബി കെ മാസ്റ്റര്‍ മെമ്മോറിയല്‍ ലൈബ്രറിയിലെ മികച്ച വായനക്കാരായ അബ്ദുല്‍ റഹിമാന്‍ പെരിയ മുഗര്‍, ജഗനാഥ ആമന എന്നിവരെ അനുമോദിച്ചു.

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സീനിയര്‍ അസിസ്റ്റന്റ് ഗോപാല ക്യഷ്ണ ബട്ടിന്റെ അധ്യക്ഷതയില്‍ പി ടി എ പ്രസിഡന്റ് ബഷീര്‍ കൊട്ടൂടല്‍ ഉദ്ഘാടനം ചെയ്തു. ബോബന്‍ കുര്യന്‍, മോഹനന്‍ കെ, ശീജ മോള്‍, സുബ്രഹമണ്യ ബട്ട്, അബ്ദുല്ല കുഞ്ഞി, ജയറാമ, ശറഫുദ്ധീന്‍ സംസാരിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved