Latest News :
Home » , , » സഹപാഠികളുടെ മര്‍ദ്ദനമേറ്റ് അഞ്ചാംക്ലാസ്സ് വിദ്യാര്‍ഥിക്ക് ദാരുണമരണം

സഹപാഠികളുടെ മര്‍ദ്ദനമേറ്റ് അഞ്ചാംക്ലാസ്സ് വിദ്യാര്‍ഥിക്ക് ദാരുണമരണം

Written By Muhimmath News on Monday, 17 July 2017 | 12:15

ന്യൂഡല്‍ഹി: സഹപാഠികളുടെ മര്‍ദനമേറ്റ് അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. വടക്കന്‍ ഡല്‍ഹിയിലെ രോഹിണിയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ വിശാല്‍ ആണ് മരിച്ചത്.

 കഴിഞ്ഞ വെള്ളിയാഴ്ച വിശാലും നാല് സഹപാഠികളും തമ്മില്‍ ക്ലാസില്‍ വഴക്കിടുകയും അടികൂടുകയും ചെയ്തിരുന്നു. അന്ന് സ്‌കൂളില്‍ നിന്നും തിരിച്ചെത്തിയ വിശാല്‍ അടിപിടിയുണ്ടായ കാര്യം വീട്ടില്‍ പറഞ്ഞില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍ അടുത്ത ദിവസം വിശാലിന് കഠിനമായ വയറുവേദന അനുഭവപ്പെട്ടതോടെ ഡല്‍ഹിയിലെ അംബേദ്കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീടാണ് സംഭവം ഇവര്‍ അറിയുന്നത്. 

ചികിത്സ പുരോഗമിക്കുന്നതിനിടെ ഞായറാഴ്ച വിശാല്‍ മരിക്കുകയും ചെയ്തു. വിശാലിന്റെ ശരീരത്തിന് പുറത്ത് മുറിവുകള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതാവാം മരണകാരണമെന്നും പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved