Latest News :
Home » , » ബി നിലവറ തുറക്കാന്‍ ഭയക്കുന്നവരെ സംശയിക്കണം: വി.എസ്

ബി നിലവറ തുറക്കാന്‍ ഭയക്കുന്നവരെ സംശയിക്കണം: വി.എസ്

Written By Muhimmath News on Sunday, 9 July 2017 | 14:16

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്ചുതാനന്ദന്‍. നിലവറ തുറക്കാന്‍ എന്തിനാണ് ചിലര്‍ ഭയപ്പെടുന്നത്. ഇത്തരത്തില്‍ ഭയപ്പെടുന്നവരെ സംശയിക്കണം. നിലവറ തുറക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും വി.എസ് പറഞ്ഞു.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രശ്‌നം ദേവഹിതമല്ല, വ്യക്തിഹിതമാണ്. ഇതിനു മുന്‍പ് ബി നിലവറ തുറന്നപ്പോള്‍ ആരും ദേവഹിതം ചോദിച്ചു രംഗത്തുവന്നിരുന്നില്ലെന്നും വി.എസ് വിമര്‍ശിച്ചു. അതേസമയം, ബി നിലവറ തുറക്കണമെന്നാണ് സര്‍ക്കാരിന്റെ നിലാപടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ബാക്കി നിലവറകള്‍ തുറക്കാമെങ്കില്‍ എന്തുകൊണ്ട് ബി നിലവറ തുറന്നുകൂടാ, വിശ്വാസത്തിന്റെ ഭാഗമായിട്ടായിരിക്കാം രാജകുടുംബം എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് രാജകുടുംബവുമായി ചര്‍ച്ച ചെയ്യുമെന്നും വി.എസ് പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved