Latest News :
Home » , » ഭാര്യ മരിച്ചതില്‍ മനംനൊന്ത് ഭര്‍ത്താവ് ജീവനൊടുക്കി

ഭാര്യ മരിച്ചതില്‍ മനംനൊന്ത് ഭര്‍ത്താവ് ജീവനൊടുക്കി

Written By Muhimmath News on Thursday, 27 July 2017 | 19:27

ചെറുവത്തൂര്‍: അസുഖത്തിനു ചികിത്സയിലായിരുന്ന ഭാര്യ മരണപ്പെട്ടതില്‍ മനംനൊന്ത് ഭര്‍ത്താവ് മംഗളൂരുവിലെ ആശുപത്രിയില്‍ ജീവനൊടുക്കി. ചെറുവത്തൂര്‍, മടക്കരയിലെ ശേഖരന്‍ (65) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ ശാരദ(58) ഇന്നലെ രാത്രി മരിച്ചിരുന്നു. ശാരദ ഏതാനും ദിവസമായി ആശുപത്രിയിലായിരുന്നു. കൂടെ ഉണ്ടായിരുന്നത് ശേഖരനായിരുന്നു. ഭാര്യ മരിച്ച വിവരമറിഞ്ഞ ഇദ്ദേഹം വിഷം കഴിച്ച് മരിക്കുകയായിരുന്നുവെന്നു സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണം കാരണം വ്യക്തമാവൂ. വിവരമറിഞ്ഞ് ബന്ധുക്കള്‍ മംഗഌരുവിലെത്തി. സവിത, പരേതയായ സജിന എന്നിവര്‍ ശേഖരന്‍ ശാരദ ദമ്പതികളുടെ മക്കളാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved