Latest News :
Home » » കുമ്പളയില്‍ പട്ടാപ്പകല്‍ സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസ്; മുഖ്യ പ്രതി അറസ്റ്റില്‍

കുമ്പളയില്‍ പട്ടാപ്പകല്‍ സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസ്; മുഖ്യ പ്രതി അറസ്റ്റില്‍

Written By Muhimmath News on Saturday, 29 July 2017 | 20:00

























കുമ്പള: പട്ടാപ്പകല്‍ ക്വാര്‍ട്ടേഴ്‌സിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്ന് പതിനാലര പവന്‍ സ്വര്‍ണ്ണവും 13,500 രൂപയും മൂന്ന് ഖത്തര്‍ റിയാലും വാച്ചും കവര്‍ന്ന കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍. ബായാര്‍പദവ്, കാംകോ കോളനിയിലെ മുഹമ്മദ് മുസമ്മി (21)ലിനെയാണ് കുമ്പള അഡീഷണല്‍ എസ് ഐ പി വി ശിവദാസന്‍, പൊലീസുകാരായ പ്രതീഷ് ഗോപാല്‍, സതീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടുപ്രതിയായ ഉപ്പള സ്വദേശി ജംസീറിനെ തെരയുന്നു.

2016 ജുലൈ 26ന് ആണ് കേസിനാസ്പദമായ സംഭവം. പച്ചമ്പള, കൊക്കച്ചാല്‍ റോഡിലെ ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനായ മുഹമ്മദ് അഷ്‌റഫിന്റെ സ്വര്‍ണ്ണവും പണവുമാണ് കവര്‍ച്ച പോയത്. പരാതിക്കാരന്റെ പിതാവ് മൂസയുടെ വാച്ചും നഷ്ടപ്പെട്ടിരുന്നു. സംഭവത്തില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അന്നു ലഭിച്ച വിരലടയാളങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് മുസമ്മില്‍ ഇപ്പോള്‍ അറസ്റ്റിലായത്. 2015 ഒക്ടോബറില്‍ മഞ്ചേശ്വരത്ത് നിന്ന് ഏഴ് പവന്‍ കവര്‍ന്ന കേസില്‍ കൂടി പ്രതിയായ ഇയാള്‍ക്കെതിരെ കര്‍ണ്ണാടക, വിട്‌ല പൊലീസ് സ്‌റ്റേഷനിലും കവര്‍ച്ചാ കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved