Latest News :
Home » , » 14കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍

14കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍

Written By Muhimmath News on Monday, 17 July 2017 | 19:00

വിദ്യാനഗര്‍: 14കാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നെല്ലിക്കട്ട ചെന്നടുക്കയിലെ മുഹമ്മദ് സഫ്‌വാനാ(24)ണ് അറസ്റ്റിലായത്. വിദ്യാനഗര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ 14കാരനെ പ്രലോഭിപ്പിച്ച് കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് പരാതി. ഒരു വര്‍ഷം മുമ്പാണ് സംഭവം. കേസില്‍ മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 16ന് രാത്രി 12.45ന് നെല്ലിക്കട്ടയില്‍ സംശയ സാഹചര്യത്തില്‍ കണ്ട സഫ്‌വാനെ വിദ്യാനഗര്‍ എസ്.ഐ മെല്‍വിന്‍ ജോസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് പീഡനക്കേസിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞത്. സഫ്‌വാന്‍ കാസര്‍കോട്, വിദ്യാനഗര്‍, ബദിയടുക്ക സ്‌റ്റേഷനുകള്‍ക്ക് പരിധിയിലെ കഞ്ചാവ് കടത്ത്, അടിപിടി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved